KERALA

പ്രണയം നിരസിച്ചതിന് പ്രതികാരം; യുവാവ് പെണ്‍കുട്ടിയെ കുത്തി പരുക്കേല്‍പ്പിച്ചു

ആക്രമണം പ്രതിക്കെതിരെ പോലീസില്‍ പരാതി നല്‍കാനെത്തിയപ്പോള്‍

വെബ് ഡെസ്ക്

കോട്ടയം കറുകച്ചാലില്‍ പ്രണയം നിരസിച്ചതിലുണ്ടായ വൈരാഗ്യത്തില്‍ യുവാവ് പെണ്‍കുട്ടിയെ കുത്തി പരുക്കേല്‍പ്പിച്ചു. പാമ്പാടി കുറ്റിങ്ങല്‍ സ്വദേശിയ്ക്കാണ് കുത്തേറ്റത് . യുവതിയെ ആക്രമിച്ച പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് അറസ്റ്റു ചെയ്തു. രാവിലെ 11.30ഓടെ കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് കുത്തേറ്റത് . അഖിലിനെതിരെ പോലീസില്‍ പരാതി നല്‍കാനായാണ് പെണ്‍കുട്ടി കറുകച്ചാലിലെത്തിയത്. ഇടതു കൈയ്ക്ക് കുത്തേറ്റ പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനിലേക്ക് ഓടി കയറുകയായിരുന്നു .

അഖിലുമായി മുന്‍പ് പെണ്‍കുട്ടിക്ക് സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ സൗഹൃദം അവസാനിപ്പിച്ചതോടെ അഖില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങി. അഖിലിനെതിരെ പരാതികൊടുക്കാനായാണ് പെണ്‍കുട്ടി മറ്റൊരു സുഹൃത്തിനൊപ്പം കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. ഈ സമയത്ത് അഖില്‍ അവിടെ എത്തുകയും പെണ്‍കുട്ടിയോട് സംസാരിക്കുകയും ചെയ്തു. ഇതിനിടെയുണ്ടായ വാക് തര്‍ക്കത്തെ തുടര്‍ന്നാണ് കൈയിലുണ്ടായ കത്രിക ഉപയോഗിച്ച് അഖില്‍ യുവതിയുടെ കൈത്തണ്ടയില്‍ കുത്തി പരുക്കേല്‍പ്പിച്ചത് . പെണ്‍കുട്ടി സൗഹൃദമവസാനിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പകയാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് അഖില്‍ പോലീസിന് നല്‍കിയ മൊഴി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ