KERALA

അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് ജയരാജന്‍, ആരോപണം നേരത്തേ ഉള്ളതെന്ന് റിയാസ്; വീണയ്ക്കു വീണ്ടും പാര്‍ട്ടിയുടെ പ്രതിരോധം

തിരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നീക്കം എന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു

വെബ് ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക്‌ കമ്പനിക്കെതിരായ അന്വേഷണത്തിൽ വീണയെ പ്രതിരോധിച്ച് സിപിഎം. മന്ത്രി മുഹമ്മദ് റിയാസും ഇ പി ജയരാജനും അടക്കമുള്ള നേതാക്കളാണ് പ്രതിരോധവുമായി രംഗത്തെത്തിയത്. വീണ വിജയനെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് റിയാസും ഇ പി ജയരാജനും ചൂണ്ടിക്കാട്ടി.

കേന്ദ്ര ഗവൺമെൻറ് ഏജൻസികളെ രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്നായിരുന്നു ഇ പിയുടെ പ്രതികരണം. "ഇ ഡിയെ ഉപയോഗിച്ചുകൊണ്ട് എന്തൊക്കെ നടപടികൾ നേരത്തെ ഉണ്ടായിട്ടുണ്ട്. അതിന്റെ തെളിവുകൾ നമുക്ക് മുന്നിലുണ്ട്. എക്സാ ലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതം. സോണിയ ഗാന്ധിക്കും വിജയകുമാറിനും എതിരായ അന്വേഷണങ്ങൾ ഏത് തരത്തിൽ ആണ്. ഗാന്ധിക്കും പ്രിയങ്ക ഗാന്ധി അന്വേഷണം ഇപ്പോൾ എവിടെ നിൽക്കുന്നു," അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്‌ഐഡിസി അന്വേഷണ പരിധിയിൽ വെച്ചതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നീക്കം എന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. " അന്വേഷണമൊക്കെ കുറെ കണ്ടതാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഇപ്പോഴത്തെ നീക്കം," റിയാസ് ചൂണ്ടിക്കാട്ടി.

എക്സാലോജിക്ക് കമ്പനിക്കെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എക്‌സാലോജിക്കും കരിമണല്‍ കമ്പനി സിഎംആര്‍എലും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാന്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാലുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണം.

കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയിലാണ്. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ ബെംഗലൂരു, കൊച്ചി യൂണിറ്റുകളാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തില്‍ സിഎംആര്‍എലും കെഎസ്‌ഐഡിസിയും നല്‍കിയ ഉത്തരങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിശദ അന്വേഷത്തിന് ഉത്തരവിട്ടത്. 2013 കമ്പനീസ് ആക്ട്‌സ് സെക്ഷന്‍ 210 (1) ( സി) പ്രകാരമാണ് അന്വേഷണം.

മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരില്‍ എക്‌സാലോജിക്കിന് സിഎംആര്‍എല്‍ 1.72 കോടി രൂപ അനധികൃതമായി നല്‍കിയെന്ന് നേരത്തെ ആദയനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി