പുതുവര്‍ഷ രാത്രിയില്‍ പത്തനംതിട്ടയില്‍ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മരണം. തിരുവല്ലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കളും അടൂര്‍ ഏനാത്തിലുണ്ടായ അപകടത്തില്‍ ഒരാളുമാണ് മരിച്ചത്. പുലര്‍ച്ചയോടെ നടന്ന അപകടമായത് കൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തത വന്നിട്ടില്ല
ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍കുമാര്‍ എന്നിവര്‍ സഞ്ചരിച്ച ബൈക്ക് ടാങ്കര്‍ലോറിയുമായി കൂട്ടിയിടിച്ചാണ് തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം അപകടം ഉണ്ടായത്. അരുണിന്റെ വീട്ടിലെ പുതുവത്സരാഘോഷം കഴിഞ്ഞ് ചിങ്ങവനത്തെ ശ്യാമിന്റെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ തിരുവല്ല ബൈപ്പാസിലെ ചിലങ്ക ജങ്ഷനില്‍ ടാങ്കര്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ശ്യാം സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. അരുണ്‍ കുമാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് മരിച്ചത്. അടൂര്‍ ഏനാത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്.
അടൂര്‍ ഏനാത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്. ഏനാത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഇലങ്കമംഗലം സ്വദേശി തുളസീധരന്‍ ആണ് മരിച്ചത്. ആശുപത്രിയില്‍ എത്തിയതിന് പിന്നാലെയാണ് ഇദ്ദേഹം മരണപ്പെട്ടത്. രണ്ടപകടങ്ങളിലും പോലീസാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. പുതുവര്‍ഷാരംഭത്തില്‍ സംസ്ഥാനത്ത് നിരവധി വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.