KERALA

ഇനി ബോളിവുഡില്‍; ഷാഹിദ് കപൂർ ചിത്രം പ്രഖ്യാപിച്ച് റോഷന്‍ ആന്‍ഡ്രൂസ്

റോഷന്‍ ആന്‍ഡ്രൂസിന്റെ ഭൂരിഭാഗം സിനിമകളുടെയും തിരക്കഥ ഒരുക്കിയ ബോബി,സഞ്ജയാണ് തിരക്കഥ

വെബ് ഡെസ്ക്

നിവിന്‍ പോളി നായകനായി എത്തിയ 'സാറ്റര്‍ഡേ നൈറ്റി'ന് ശേഷം ബോളിവുഡ് ചിത്രവുമായി റോഷന്‍ ആന്‍ഡ്രൂസ്. സിദ്ധാര്‍ഥ് റോയ് കപൂർ നിര്‍മിക്കുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറാണ് നായകന്‍. നോട്ട്ബുക്ക്, മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആര്‍ യു തുടങ്ങി റോഷന്‍ ആന്‍ഡ്രൂസിന്റെ ഭൂരിഭാഗം സിനിമകളുടെയും തിരക്കഥ ഒരുക്കിയ ബോബി,സഞ്ജയാണ് തിരക്കഥ.

ടു സ്റ്റേറ്റ്‌സ്, സാഹോ, ബ്രഹ്‌മാസ്ത്ര തുടങ്ങിയ ചിത്രങ്ങളുടെ സംഭാഷണം എഴുതിയ പ്രമുഖ ബോളിവുഡ് നടനും എഴുത്തുകാരനുമായ ഹുസൈന്‍ ദലാലാണ് ചിത്രത്തിന് സംഭാഷണമൊരുക്കുന്നത്. പ്രീപ്രൊഡക്ഷന്‍ ജോലികള്‍ നവംബര്‍ 16 ന് ആരംഭിക്കും.

താന്‍ തിരിച്ചുവരും..വിജയങ്ങള്‍ ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങള്‍ അംഗീകരിക്കാനും തയ്യാറാകണമെന്ന് ഫേസ്ബുക്കില്‍ കുറിച്ചാണ് റോഷന്‍ ആന്‍ഡ്രൂസ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

'കഴിഞ്ഞ 17 വര്‍ഷമായി എന്നെയും എന്‍റെ ചിത്രങ്ങളെയും പിന്തുണയ്ക്കുന്നതിന് നന്ദി. ഹിറ്റുകളും ഫ്ളോപ്പുകളുമെല്ലാം ഈ കളിയുടെ ഭാഗമാണ്... വിജയങ്ങള്‍ ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങള്‍ അംഗീകരിക്കുന്നതും നല്ലതാണ്. ഞാൻ തിരിച്ചുവരും! എഴുത്തുകാരായ ബോബി, സഞ്ജയ്, ഹുസൈൻ ദലാൽ എന്നിവരുമായി ചേര്‍ന്ന് മാര്‍ച്ചിൽ ആരംഭിക്കുന്ന എന്‍റെ അടുത്ത ചിത്രം നിര്‍മിക്കുന്നത് സിദ്ധാര്‍ഥ് റോയ് കപൂര്‍ ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ നടൻ ഷാഹിദ് കപൂറിനൊപ്പം എന്‍റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. എഴുത്തുകാരായ ബോബിയും സഞ്ജയും എനിക്കായി തിരക്കഥയും ഹുസൈൻ ദലാൽ സംഭാഷണങ്ങളും എഴുതുന്നു. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ മുൻനിര നിർമാതാക്കളിലൊരാളായ സിദ്ധാർത്ഥ് റോയ് കപൂർ തന്‍റെ ആര്‍കെഎഫിന്‍റെ ബാനറിൽ ഈ ചിത്രം നിർമിക്കും. പ്രീ പ്രൊഡക്ഷൻ ജോലികൾ നവംബർ 16 മുതൽ ആരംഭിക്കും'. ഫേസ്ബുക്ക് പോസ്റ്റില്‍ റോഷന്‍ പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ