എസ് കാര്ത്തികേയന് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി. ഉപരിപഠനത്തിനായി അവധിയില്‍ പ്രവേശിച്ച മിര്‍ മുഹമ്മദലിക്ക് പകരമായാണ് എസ് കാര്ത്തികേയന്ർറെ നിയമനം. ബിശ്വനാഥ് സിന്‍ഹയെ പുതിയ ധനകാര്യ സെക്രട്ടറിയായും നിയമിച്ചു.
ആര് കെ സിംഗായിരുന്നു നിലവിലെ ധനകാര്യ സെക്രട്ടറി. മ്യഗസംരക്ഷണ വകുപ്പ് സെക്രട്ടറിയായി സിങ് കേന്ദ്ര ഡെപ്യൂട്ടേഷന് പോയ സാഹചര്യത്തിലാണ് ബിശ്വനാഥ് സിന്‍ഹ പദവിയിലേക്ക് എത്തുന്നത്. ബ്രിട്ടനില്‍ ഉപരിപഠനത്തിന് ശേഷം മടങ്ങിയെത്തിയ കെ വാസുകിയെ ലാന്‍ഡ് റവന്യൂ കമ്മീഷണറായി നിയമിച്ചു. ജാഫര്‍ മാലിക്കിന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനവും നല്‍കിയിട്ടുണ്ട്.