KERALA

സർക്കാർ നിർദേശം തള്ളി ഗവർണർ; മലയാളം സര്‍വകലാശാലയില്‍ സാബു തോമസ് താല്‍ക്കാലിക വി സി

യുജിസി നിയമം, സര്‍വകലാശാല നിയമം എന്നിവയുടെഅടിസ്ഥാനത്തില്‍ ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്

വെബ് ഡെസ്ക്

മലയാളം സർവകലാശാല താത്കാലിക വി സി നിയമനത്തിനുള്ള സർക്കാർ നിർദേശം ഗവർണർ തള്ളി. വി സിയുടെ ചുമതല എം ജി സർവകലാശാല വൈസ് ചാൻസലർ സാബു തോമസിന് നല്‍കി ഗവര്‍ണര്‍ ഉത്തരവിറക്കി. മലയാളം സർവകലാശാല വി സി ആയിരുന്ന ഡോ. അനിൽ വള്ളത്തോൾ കാലാവധി പൂർത്തിയാക്കിയ ഒഴിവിലാണ് അധിക ചുമതലയായി സാബു തോമസിന് സ്ഥാനം നല്‍കിയത്. വി സി നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വമേധയാ നടത്തിവന്നിരുന്നെങ്കിലും ഗവര്‍ണര്‍ പുതിയ വി സി നിയമന നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.

സര്‍ക്കാര്‍ മൂന്ന് പേരുകള്‍ നിര്‍ദേശിച്ചുകൊണ്ടുള്ള കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയെങ്കിലും ഗവര്‍ണര്‍ അത് അംഗീകരിച്ചില്ല. പുതിയ വിസിയെ നിയമിക്കും വരെ സാബു തോമസ് വൈസ് ചാന്‍സലറായിരിക്കുമെന്ന് കാണിച്ചുകൊണ്ടാണ് രാജ്ഭവന്‍ ഉത്തരവിറക്കിയിരിക്കുന്നത്. യുജിസി നിയമം, സര്‍വകലാശാല നിയമം എന്നിവയുടെഅടിസ്ഥാനത്തില്‍ ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

പോളിമര്‍ സയന്‍സിലും നാനോ മെഡിസിനിലും നടത്തിയ ഗവേഷണങ്ങളുടെ പേരില്‍ ശ്രദ്ധേയനാണ് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്. മുപ്പതോളം ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ