KERALA

ട്രെയിനുകളിലെ സുരക്ഷ: ക്യാമറകള്‍ സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്ന് റെയിൽവേ; ഹര്‍ജി ഹൈക്കോടതി തീർപ്പാക്കി

ഹൈക്കോടതി നേരത്തെ നൽകിയ നിർദേശങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണെന്നും റെയിൽവേ

നിയമകാര്യ ലേഖിക

ട്രെയിനുകളിൽ യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കാത്ത വിധത്തിൽ ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപിച്ച ഹരജി ഹൈക്കോടതി തീർപ്പാക്കി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഇത്തരമൊരു നടപടി പ്രായോഗികമല്ലെന്നും ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നേരത്തെ നൽകിയ നിർദേശങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണെന്നും റെയിൽവേ വിശദീകരിച്ചതിനെ തുടർന്നാണ് ഹര്‍ജി തീർപ്പാക്കിയത്. തൃശൂർ സ്വദേശിയായ പൊതു പ്രവർത്തകൻ ജോർജ് വട്ടുകുളം നൽകിയ പൊതുതാൽപര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയത്.

എലത്തൂർ ട്രെയിൻ തീവയ്പ് കേസിന്റെ പശ്ചാത്തലത്തിലാണ് ട്രെയിനുകളിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. റെയിൽവേ സ്റ്റേഷനുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നത് കൊണ്ടുമാത്രം കുറ്റ കൃത്യങ്ങൾ തടയാനാവില്ലെന്നും കമ്പാർട്ട്മെന്റുകളിലും സ്ഥാപിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

ഏപ്രിൽ രണ്ടിന് കോഴിക്കോട് ഏലത്തൂരിൽ വച്ച് ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവിന്റെ ഡി വൺ കോച്ചിലാണ് തീവയ്‌പുണ്ടായത്. ഡല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫി കൈയിൽ കരുതിയിരുന്ന പെട്രോൾ യാത്രക്കാർക്ക് നേരെയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷാരൂഖിനെ പിടികൂടിയെങ്കിലും സംഭവത്തിൽ ദുരൂഹത ഇപ്പോഴും തുടരുകയാണ്. സംഭവത്തിൽ, കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന് പുറമെ എന്‍ഐഎ അന്വേഷണവും പുരോഗമിക്കുകയാണ്. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് എൻഐഎ നിലപാട്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്