Saji Cherian  
KERALA

"ഭരണഘടനയെ വിമർശിച്ചിട്ടില്ല; രാജി സ്വതന്ത്രമായ തീരുമാനം": സജി ചെറിയാൻ

വിമർശനം പ്രസംഗത്തിലെ ഏതാനും വാചകങ്ങൾ ഉയർത്തിക്കാട്ടി

വെബ് ഡെസ്ക്

പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയുള്ള ദുഷ്പ്രചരണമാണ് ഭരണഘടനയെ അവഹേളിച്ചെന്ന വിവാദത്തിന് പിന്നിലെന്ന് സജി ചെറിയാന്‍. മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിച്ച ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ആയിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. രാജി സ്വതന്ത്ര തീരുമാനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

വിവാദത്തില്‍ മുഖ്യമന്ത്രി നിയമോപദേശം തേടിയ സാഹചര്യത്തിൽ സ്വതന്ത്രമായ തീരുമാനം എടുക്കുന്നതിന് മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ രാജിവെയ്ക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു എന്നും സജി ചെറിയാന്‍ പറഞ്ഞു. എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ചുകൊണ്ടിയിരുന്നു സജി ചെറിയാന്റെ രാജി പ്രഖ്യാപനം.

ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമായി ഏറ്റെടുത്തവരാണ് ഇടതുപക്ഷം. ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ നിയമപരമായും അല്ലാതെയുമുള്ള മാർഗങ്ങൾ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ അതിശക്തമായി ഇടപെടുന്നുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമായി ഏറ്റെടുത്തവരാണ് ഇടതുപക്ഷം. ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ നിയമപരമായും അല്ലാതെയുമുള്ള മാർഗങ്ങൾ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ അതിശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടുള്ള സാമ്പത്തിക നീതിക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങൾ വരെ അട്ടിമറിക്കപ്പെടുകയുണ്ടായി. ഇതിനെതിരെ ഞാനടങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനം ശക്തമായി തന്നെ നിലകൊണ്ടു. അടിയന്തിരാവസ്ഥ, പൗരത്വ നിയമഭേദഗതി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതടക്കമുള്ള ജനകീയ പ്രശ്നങ്ങളിൽ എന്റെ പ്രസ്ഥാനം മുന്നിൽ നിന്നു. കോൺഗ്രസും ബിജെപിയും ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്നതിൽ പല ഘട്ടങ്ങളിലും പരാജയപ്പെട്ടു. മതനിരപേക്ഷ മൂല്യങ്ങൾ കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും സജി ചെറിയാൻ പറഞ്ഞു. ഈ വിമർശനങ്ങളാണ് പ്രസം​ഗത്തിൽ ഉന്നയിച്ചത്. അത് ഭരണഘടനയ്ക്ക് എതിരായി വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസം​ഗം തന്റേതായ ഭാഷയിലും ശൈലിയിലുമായിരുന്നു. ഒരിക്കൽ പോലും ഇത് ഭരണഘടനയോടുള്ള അവമതിപ്പായി വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ല. പ്രസംഗത്തിലെ ഏതാനും വാചകങ്ങൾ ഉയർത്തിക്കാട്ടിയാണ് വിമർശനം ഉയർന്നത്.

പ്രസം​ഗം തന്റേതായ ഭാഷയിലും ശൈലിയിലുമായിരുന്നു. ഒരിക്കൽ പോലും ഇത് ഭരണഘടനയോടുള്ള അവമതിപ്പായി വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ല. പ്രസംഗത്തിലെ ഏതാനും വാചകങ്ങൾ ഉയർത്തിക്കാട്ടിയാണ് വിമർശനം ഉയർന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും സംസ്ഥാന സർക്കാരിന്റെയും നയസമീപനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് വിവാദമെന്നും സജി ചെറിയാൻ ആരോപിച്ചു.

ഒരിക്കൽ പോലും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ല. സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ ഭരണഘടനയോട് ആദരവ് പുലർത്തുന്നയാളാണ് താന്‍. തന്റെ പ്രസംഗം ദുർവാഖ്യാനം ചെയ്തത് കടുത്ത പ്രയാസമുണ്ടാക്കി. രാജി വെയ്ക്കാനുള്ള തീരുമാനം സ്വയം എടുത്തതാണെന്നും അദ്ദേഹം വിശദമാക്കി. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ തുടർന്നും സജീവമായിരിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി