KERALA

സാദിഖലി തങ്ങളുമായി ഭിന്നത; ജിഫ്രി മുത്തുക്കോയ തങ്ങളും ആലിക്കുട്ടി മുസ്‌ലിയാരും സിഐസി സമിതികളില്‍നിന്ന് രാജിവച്ചു

വെബ് ഡെസ്ക്

കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) സമിതികളില്‍നിന്ന് സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാരും രാജിവച്ചു. സിഐസിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്തയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കത്തില്‍ പ്രതിഷേധിച്ചാണ് രാജി. സിഐസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമസ്തയുമായി സാദിഖലി തങ്ങള്‍ കൂടിയാലോചിക്കുന്നില്ലെന്ന് സമസ്ത നേതൃത്വം ആരോപിച്ചു.

കഴിഞ്ഞ ദിവസം ഹബീബുള്ള ഫൈസിയെ സാദിഖലി തങ്ങള്‍ സിഐസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. സമസ്തയുമായി കൂടിയാലോചിക്കാതെയാണ് തീരുമാനം കൈക്കൊണ്ടതെന്നാണു സമസ്ത പറയുന്നത്. ഇതാണ് ഇപ്പോഴത്തെ തര്‍ക്കങ്ങളുടെ പ്രധാന കാരണം.

സിഐസി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ സമസ്തയും പാണക്കാട് തങ്ങള്‍ കുടുംബവും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. സമസ്തയുടെ നിയമങ്ങള്‍ പാലിക്കുന്നതു വരെ സിഐസി നടത്തുന്ന വാഫി- വഫിയ കോഴ്സുകളുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ലെന്നായിരുന്നു അന്ന് സമസ്തയുടെ നിലപാട്. സംഭവത്തില്‍ നിരവധി തവണ കൂടിയാലോചനകള്‍ നടത്തിയിരുന്നെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിശദീകരിച്ചിരുന്നു. വിവാദങ്ങള്‍ക്കു പിന്നാലെ സംഘടിപ്പിച്ച വിശദീകരണ സംഗമത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

സമസ്തയുടെ നിലപാടുകള്‍ അംഗീകരിക്കാത്തവരുമായി യാതൊരു ബന്ധവുമില്ലെന്നും സമസ്തുമായി യാതൊരു കൂടിയാലോചനകളും ഇല്ലാതെയാണ് നടപടി എടുത്തതെന്ന ഹകീം ഫൈസി ആദൃശേരിയുടെ ആരോപണം തെറ്റാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ജിഫ്രിക്കോയ തങ്ങളുടെയും ആലിക്കുട്ടി മുസ്‌ലിയാരുടെയും പുതിയ തീരുമാനം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്