പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയെന്ന് സന്ദീപ് വാര്യര്‍. അടുത്ത മുനിസിപ്പല്‍ തിരെത്തെടുപ്പില് യുഡിഎഫ് അട്ടിമറി വിജയം നേടുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പാലക്കാട്ടെ ജനങ്ങള്‍ കാട്ടിയ വിശ്വാസത്തിനും അവര്‍ തന്ന സ്നേഹത്തിനും ഒരുപാട് നന്ദി ഉണ്ടെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
ഈ പരാജയത്തിന്റെ ഉത്തരവാദിത്വം കെ സുരേന്ദ്രനാണെന്നും സന്ദീപ് പറഞ്ഞു. കെ സുരേന്ദ്രന് രാജി വെക്കാതെ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തില്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. അയാള്‍ രാജി വെക്കരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കെ സുരേന്ദ്രന്റെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളേയും അടിച്ചുപുറത്താക്കി ചാണക വെള്ളം തളിച്ച് ശുദ്ധീകരിക്കാതെ ബിജെപി കേരളത്തില്‍ രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം പ്രഖ്യാപിച്ചു കഴിഞ്ഞു. പിരായിരി പഞ്ചായത്തില്‍ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്റെ ലീഡ് കുത്തനെ ഉയര്‍ന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.