KERALA

പാഠപുസ്തകങ്ങള്‍ റെഡി: ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും, എസ് എസ് എൽ സി പരീക്ഷാഫലം മെയ്‌ 20നകം

മെയ് 25 ന് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കും

ദ ഫോർത്ത് - തിരുവനന്തപുരം

മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. മെയ് 25 ന് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കും.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനകളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂൾ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്കരിച്ചിരിക്കും. എസ്എസ്എല്‍സി, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലത്തിന് ശേഷം പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. ഇത്തവണ ഗ്രേസ് മാർക്ക്‌ ഉണ്ടാകും. ഹയര്‍ സെക്കന്‍ഡറി ബാച്ച് പുനഃക്രമീകരിക്കുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

2,82,47,520 ഒന്നാംവാല്യം പാഠപുസ്തകങ്ങളാണ് വരുന്ന വര്‍ഷം വിതരണം ചെയ്യേണ്ടത്. ഇതില്‍ 1,74,60,775 പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി. ഇവയുടെ വിതരണം പുരോഗമിക്കുകയാണ്. കുട്ടികള്‍ക്ക് നല്‍കുന്ന അഞ്ച് കിലോഗ്രാം അരിയുടെ വിതരണവും ഇതിനകം പൂര്‍ത്തിയായി. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പിടിഎ പ്രസിഡന്റുമാരുടെ യോഗം മേയ് 5 മുതല്‍ 15 വരെ ജില്ലാതലത്തില്‍ സംഘടിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

സ്‌കൂളുകളില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കുന്നതിനുമുള്ള നടപടികള്‍ മേയ് 30ന് മുമ്പ് പിടിഎയുടെ സഹായത്തോടെ പൂര്‍ത്തിയാക്കുമെന്നും, സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഗ്രീന്‍ ക്യാമ്പസ്-ക്ലീന്‍ ക്യാമ്പസ് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍