ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കത്തിയപ്പോൾ 
KERALA

ബ്രഹ്മപുരത്ത് ശാസ്ത്രീയ മാലിന്യ സംസ്കരണം; അതൃപ്തി അറിയിച്ച് ഹൈക്കോടതി

മാലിന്യ സംസ്കരണ വിഷയങ്ങൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാനും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു

ഷബ്ന സിയാദ്

ബ്രഹ്മപുരത്ത് ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് സൗകര്യങ്ങമൊരുക്കാൻ വൈകുന്നതിൽ ഹൈകോടതിക്ക് അതൃപ്തി. ബ്രഹ്മപുരപുരത്തെയടക്കം മാലിന്യ സംസ്കരണ വിഷയങ്ങൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാനും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് രജിസ്ട്രിക്ക് കോടതി നിർദേശവും നൽകി.

ചില പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും മാലിന്യ സംസ്‌കരണത്തിന് സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്

ബ്രഹ്മപുരത്ത് നടക്കുന്ന പ്രവർത്തനങ്ങൾ ഓൺലൈൻ വെർച്വൽ ടൂർ നടത്തി ഡിവിഷൻ ബെഞ്ച് പരിശോധിച്ചു. ചില പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും മാലിന്യ സംസ്‌കരണത്തിന് സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്. ഈ വിഷയത്തിൽ രണ്ടാഴ്ചക്കകം വിശദീകരണം നൽകാമെന്ന് തദ്ദേശ ഭരണ അഡീ. ചീഫ് സെക്രട്ടറി അറിയിച്ചു. കത്തിയ മാലിന്യം ചിത്രപ്പുഴയിലേക്ക് ഒഴുകിയെത്തുന്നതു തടയാൻ ടാർപോളിൻ ഷീറ്റിട്ടു മൂടിയെന്നും താൽക്കാലിക മാലിന്യ സംസ്കരണ സംവിധാനം 100 ദിവസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകുമെന്നും ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷ് കോടതിയെ അറിയിച്ചു.

മാലിന്യ സംസ്കരണ പ്രശ്നങ്ങൾ പരിഗണിക്കുന്നതിൽ നിലവിൽ കോടതികളിൽ കാല താമസം നേരിടുന്നത് എ.ജി ചൂണ്ടിക്കാട്ടിയതോടെയാണ് സ്പെഷ്യൽ ബെഞ്ച് രൂപീകരിക്കാൻ കോടതിയുടെ നിർദേശമുണ്ടായത്. മാലിന്യസംസ്കരണ നടപടികളിൽ വീഴ്ച വരുത്തിയ നഗരസഭക്ക് 100 കോടി രൂപ പിഴചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിൻമേലുള്ള സ്റ്റേ ഡിവിഷൻ ബെഞ്ച് ഓഗസ്റ്റ്‌ 31 വരെ നീട്ടി.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി