KERALA

കടലാക്രമണം: കാരണം 'കള്ളക്കടല്‍' പ്രതിഭാസം, കേരളതീരത്ത് രണ്ടു ദിവസം കൂടി മുന്നറിയിപ്പ്

കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

വെബ് ഡെസ്ക്

കേരള തീരത്ത് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ വിവിധ മേഖലകളില്‍ കടൽ ക്ഷോഭം അടുത്ത രണ്ടു ദിവസത്തേക്ക് കൂടി തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തെക്കന്‍ കേരളത്തിലെ തീരങ്ങളില്‍ ഉണ്ടായ അപ്രതീക്ഷിതമായ കടലാക്രമണത്തിന് കാരണം 'കള്ളക്കടല്‍' പ്രതിഭാസമാണെന്നും (Swell Surge) സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. സമുദ്രത്തിൽ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്ത് തിരകളുണ്ടാക്കുന്നതാണ് കള്ളക്കടൽ പ്രതിഭാസം.

തൃശൂര്‍ ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളിലാണ് ഞായറാഴ്ച കടലാക്രമണം ദുരിതം വിതച്ചത്. തിരുവനന്തപുരം ജില്ലയിലാണ് രൂക്ഷമായ കടലാക്രമണമുണ്ടായത്. പൊഴിയൂര്‍ മുതല്‍ പുല്ലുവിളവരെയാണു കടലാക്രമണമുണ്ടായത്. അടിമലത്തുറയില്‍ പല വീടുകളില്‍നിന്നും വീട്ടുകാരെ ഒഴിപ്പിച്ച് ക്യാംപുകളിലേക്ക് മാറ്റി. കടലാക്രമണത്തില്‍ നിരവധി വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചുതെങ്ങ് വര്‍ക്കല പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായിരുന്നു.

വെള്ളം കയറിയ വീടുകള്‍, ക്യാമ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഫസ്റ്റ് എയ്ഡ് കിറ്റുകളും അവശ്യ ജീവന്‍ രക്ഷാ മരുന്നുകളും സംഭവസ്ഥലത്ത് എത്തിക്കാന്‍ ഡി എം ഒ യെ ചുമതലപ്പെടുത്തി

കടലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിരോധിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. തീരദേശ മേഖല ഉള്‍പ്പെടുന്ന തിരുവനന്തപുരം, നെയ്യാറ്റിന്‍കര, വര്‍ക്കല, ചിറയിന്‍കീഴ് തഹസില്‍ദാര്‍മാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വേലിയേറ്റ സമയത്തുണ്ടായ വെള്ളം തിരിച്ചു കടലിലേക്ക് ഇറക്കിവിടുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ആര്‍ ടി ഒ, മേജര്‍ ഇറിഗേഷന്‍, അദാനി, മൈനര്‍ ഇറിഗേഷന്‍, വിസില്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഡി ഡി പി എന്നിവരുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം എന്നുമാണ് നിര്‍ദേശം.

അടിയന്തിര സഹായങ്ങൾക്കായി കളക്ട്രേറ്റ് കൺട്രോൾ റൂമിലേക്ക് 9447677800 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആഴക്കടൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ലെന്നും എന്നാൽ തീരത്തേക്ക് മടങ്ങിയെത്തുന്ന യാനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

തൃശൂര്‍ പെരിഞ്ഞനത്തുണ്ടായ കടലാക്രമണത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് കേടുപാടുണ്ടായി. കടല്‍ഭിത്തിയും കടന്നാണ് പ്രദേശത്ത് വീടുകളിലേക്ക് വെള്ളം കയറിയത്

വെള്ളം കയറിയ വീടുകള്‍, ക്യാമ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഫസ്റ്റ് എയ്ഡ് കിറ്റുകളും അവശ്യ ജീവന്‍ രക്ഷാ മരുന്നുകളും സംഭവസ്ഥലത്ത് എത്തിക്കാന്‍ ഡി എം ഒ യെ ചുമതലപ്പെടുത്തി. മൂന്ന് ദിവസത്തേക്ക്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കടലോര മേഖലകളിലേക്ക് വിനോദസഞ്ചാരം അനുവദിക്കില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

തൃശൂര്‍ പെരിഞ്ഞനത്തുണ്ടായ കടലാക്രമണത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് കേടുപാടുണ്ടായി. കടല്‍ഭിത്തിയും കടന്നാണ് പ്രദേശത്ത് വീടുകളിലേക്ക് വെള്ളം കയറിയത്.

ആലപ്പുഴയില്‍ പുറക്കാടിനു സമീപം 30 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം കടല്‍ഭിത്തി കഴിഞ്ഞും കരയിലേക്കു കടല്‍ കയറി. പള്ളിത്തോട്, റോഡ് മുക്ക്, അന്ധകാരനഴി എന്നിവിടങ്ങളിലെ കല്‍ക്കെട്ടുകള്‍ മറികടന്നാണ് വെള്ളം കയറിയത്. കൊല്ലം മുണ്ടയ്ക്കലില്‍ കടലാക്രമണത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു.

അതേസമയം, കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തുംരാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ