KERALA

സംസ്ഥാനത്ത് പ്ലസ്‌ വൺ സീറ്റ് ക്ഷാമം; സീറ്റ് വർധിപ്പിച്ചാലും ഇഷ്ട വിഷയം തിരഞ്ഞെടുക്കാൻ അവസരമുണ്ടാകില്ല

2,25,706 വിദ്യാർഥികൾ ഇത്തവണ മലബാറിൽ ഉപരി പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്

ദ ഫോർത്ത് - കോഴിക്കോട്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ വലിയ വിജയ ശതമാനമുണ്ടായെങ്കിലും പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമാണ്. മലബാറിനെയാണ് സീറ്റ് ക്ഷാമം ഏറ്റവുമധികം ബാധിക്കുക. 2,25,706 വിദ്യാർഥികൾ ഇത്തവണ മലബാറിൽ ഉപരി പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. എന്നാൽ, നിലവിലുള്ള സീറ്റുകൾ 1,95,050 മാത്രമാണ്. താലൂക്കാടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കുമെന്നും എല്ലാ വിദ്യാർഥികൾക്കും പഠിക്കാൻ അവസരമുണ്ടാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

മലപ്പുറം, പാലക്കാട്‌, കോഴിക്കോട്, കണ്ണൂർ ജില്ലകളാണ് ഏറ്റവും അധികം സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകൾ. മലപ്പുറത്ത്‌ ഇത്തവണ 77,000ലേറെ കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടിയെങ്കിലും 44,740 പ്ലസ്‌ വൺ മെറിറ്റ് സീറ്റുകൾ മാത്രമാണ് ജില്ലയിലുള്ളത്. അൺ എയ്ഡഡ്, പോളിടെക്‌നിക്‌, ഐടിഐ ഉൾപ്പെടെയുള്ള ഉപരിപഠന സാധ്യതകൾ തിരഞ്ഞെടുത്താലും 56,015 സീറ്റുകൾ മാത്രമാണ് ഉണ്ടാകുക.

മലപ്പുറത്ത്‌ ഇത്തവണ 77,000ലേറെ കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടിയെങ്കിലും 44,740 പ്ലസ്‌ വൺ മെറിറ്റ് സീറ്റുകൾ മാത്രമാണ് ജില്ലയിലുള്ളത്

പ്ലസ്‌ വൺ പ്രവേശനത്തിന് യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും സീറ്റ് ലഭിക്കുന്നതിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പുനൽകിയതായി കെഎസ്‍ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് 'ദ ഫോർത്തി'നോട് പറഞ്ഞു. കഴിഞ്ഞ വർഷം സീറ്റ് വർധിപ്പിച്ചിരുന്നുവെന്നും ഇത്തവണയും അത് ഉണ്ടാകുമെന്നും മന്ത്രി സംഘടനയുമായുള്ള യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നതായും മഹേഷ്‌ കൂട്ടിച്ചേർത്തു. എന്നാൽ വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകില്ലെന്ന പ്രശ്നം അപ്പോഴും നിലനിൽക്കുന്നതായും മഹേഷ്‌ വ്യക്തമാക്കി. സീറ്റ് വർധിപ്പിക്കുന്നതിലൂടെ എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കാൻ സാധിക്കുമ്പോഴും അധ്യാപകരെ സംബന്ധിച്ച് ഇത്രയധികം കുട്ടികളെ ഒരു ക്ലാസിലിരുത്തി പഠിപ്പിക്കുക എന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് ക്ഷാമത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാകണമെങ്കിൽ കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്

പ്ലസ്‌ വൺ സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറം, പാലക്കാട്‌, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 150 ഓളം അധിക ബാച്ചുകൾ അനുവദിക്കണമെന്ന് പ്ലസ്‌ വൺ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച കാർത്തികേയൻ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. കുട്ടികൾ കുറവുള്ള ജില്ലകളിലെ ബാച്ചുകൾ ഇവിടേക്ക് മാറ്റുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യാമെന്നുമുള്ള നിർദേശങ്ങൾ റിപ്പോർട്ടിൽ പറയുന്നുണ്ട്. സീറ്റ് ക്ഷാമത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാകണമെങ്കിൽ കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ