ഏകീകൃത സിവില്‍കോഡിനെതിരായ സിപിഎം സെമിനാറിലേക്ക് ലീഗിനുള്ള ക്ഷണം ആവര്‍ത്തിച്ച് പാര്‍ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഏക സിവില്‍കോഡ് വിഷയത്തില്‍ ലീഗ് അനുകൂല പാര്‍ട്ടികള്‍ക്ക് ഒരേ നിലപാടാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഓരോ സംസ്ഥാനത്തും പല നിലപാടാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഏക സിവില്‍കോഡിനെതിരായ സെമിനാറില്‍ അതിനെ എതിര്‍ക്കുന്ന എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും നിരവധി സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍കോഡിനെതിരെ മുസ്ലീം സമുദായത്തിനും അനുകൂല സംഘടനകള്‍ക്കും ഒറ്റമനസ്സാണ്
ഏക സിവില്‍കോഡിനെതിരെ വിശാലമായ സഖ്യം രൂപീകരിക്കണമെന്നാണ് തീരുമാനം, അതിന്റെ ഭാഗമായുള്ള വലിയ കാല്‍വയ്പാണ് ഇതെന്നും പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍ കോഡിനെതിരായ ബഹുജന പ്രസ്ഥാനം രൂപപ്പെടണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും ഇത്തരം ശ്രമങ്ങള്‍ക്ക് ആര് മുന്‍കൈയ്യെടുത്താലും സിപിഎം അതിന്റെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏക സിവില്‍കോഡിനെതിരെ മുസ്ലീം സമുദായത്തിനും അനുകൂല സംഘടനകള്‍ക്കും ഒറ്റമനസ്സാണ്, അത് ഇടതുപക്ഷം കൃത്യമായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഹിന്ദുത്വ അജണ്ഡകള്‍ക്കെതിരായിട്ടുള്ള ശക്തമായ നിലപാടാണ് ലീഗിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കോണ്‍ഗ്രസ് നിലപാടില്ലാത്ത പാര്‍ട്ടിയാണെന്നും അതിനാല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള ഏത് മതേതര പാര്‍ട്ടിക്കും തങ്ങള്‍ക്കൊപ്പം അണിചേരാമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് കോണ്‍ഗ്രസിനോട് ചേര്‍ന്ന് നില്‍ക്കുന്ന പാര്‍ട്ടിയാണ് അതുകൊണ്ട് പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരുടെ ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.