KERALA

ജേണലിസ്റ്റ് എ സതീഷ് ബാബു അന്തരിച്ചു

അസുഖബാധിതനായി കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം

വെബ് ഡെസ്ക്

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പാലക്കാട് കറസ്‌പോണ്ടന്റ് വടക്കന്തറ തരവനാട്ട് ലൈന്‍ ഇന്ദീവരത്തില്‍ എ സതീഷ് ബാബു അന്തരിച്ചു. 61 വയസായിരുന്നു. അസുഖബാധിതനായി കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

പാലക്കാടിന്‌റെ കാര്‍ഷിക ജീവിതത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ നിരവധി റിപ്പോര്‍ട്ടുകള്‍ സതീഷ്ബാബുവിന്‌റേതായി ഇന്ത്യന്‍ എക്‌സ്പ്രസിലൂടെ പുറത്തുവന്നിട്ടുണ്ട്. കര്‍ഷകര്‍ അനുഭവിച്ച പ്രതിസന്ധികളും ദുരിതങ്ങളും പുറത്തുകൊണ്ടുവരാനും കടക്കെണിയില്‍പെട്ട് ജീവിതം അവസാനിപ്പിക്കേണ്ടിവന്ന കര്‍ഷകരുടെ ജീവിതാവസ്ഥകളുമെല്ലാം അദ്ദേഹം വാര്‍ത്തകളാക്കി പുറത്തെത്തിച്ചു. അട്ടപ്പാടിയിലെ ആദിവാസികളുടെ ദുരിതജീവിതവും നവജാത ശിശുക്കളുടെ മരണവുമെല്ലാം പുറത്തെത്തിയത് കൂടുതലും സതീഷിന്‌റെ വാര്‍ത്തകളിലൂടെയായിരുന്നു.

ഒറ്റപ്പാലത്ത് പോസ്റ്റല്‍ സൂപ്രണ്ടായ എം കെ ഇന്ദിരയാണ് ഭാര്യ. ഇന്ദിരാ ഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചില്‍ സയന്റിഫിക് ഓഫിസര്‍മാരായ അക്ഷയ്‌ദേവ് മകനും സൃഷ്ടി പ്രിയ മരുമകളുമാണ്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്