KERALA

കൈവെട്ട് കേസ്: രണ്ടാംപ്രതി സജിലുൾപ്പെടെ ആറ് പേരുടെ ശിക്ഷാവിധി ഇന്ന്

പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു

നിയമകാര്യ ലേഖിക

ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് മുവാറ്റുപുഴയിൽ അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിൽ രണ്ടാം ഘട്ട വിചാരണ നേരിട്ട ആറ് പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കുറ്റക്കാരെന്ന് എൻ ഐ എ കോടതി ജഡ്ജി അനിൽ ഭാസ്കർ ഇന്നലെ കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് വിധിക്കുക.

രണ്ടാം പ്രതി സജിൽ, അഞ്ചാം പ്രതി നജീബ്

രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്കെതിരെ ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശംവയ്ക്കൽ, ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നൗഷാദ്,മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നി പ്രതികൾക്കെതിരെ പ്രതികളെ ഒളിപ്പിച്ചു, തെളിവ് മറച്ചുവച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്. രണ്ടാം പ്രതി സജിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്. നിലവിൽ ജാമ്യത്തിൽ കഴിയുന്ന സജിൽ , നജീബ് എന്നിവരുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്. . മൂന്നാം പ്രതി നാസറിന് ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നിവർക്ക് ഇന്ന് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.

സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കിയ 11 പ്രതികൾക്കുള്ള ശിക്ഷ വിധിക്കുന്നത്. മുഖ്യപ്രതി എം കെ നാസർ ഉൾപ്പെടെയുള്ളവരുടെ വിചാരണയാണ് പൂർത്തിയാക്കിയിട്ടുള്ളത്. ആദ്യഘട്ട വിചാരണ നേരിട്ട 31 പേരിൽ 13 പേരെ നേരത്തെ കോടതി ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. അധ്യാപകന്റെ കൈവെട്ടിയെന്ന് എൻ ഐ എ കുറ്റപത്രത്തിൽ പറയുന്ന പ്രധാന പ്രതി അശമന്നൂർ സവാദ് ഇപ്പോഴും ഒളിവിലാണ്. സവാദിന് വേണ്ടി എൻ ഐ ഐ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി നാസർ

2010 മാർച്ച് 23-ന് തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.കോം മലയാളം ഇന്റേർണൽ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ആം നമ്പറിൽ ചോദ്യത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ച് പ്രതികൾ സംഘം ചേർന്ന് പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തികൾ വെട്ടിമാറ്റിയെന്നാണ് കേസ്. ആദ്യം കേരള പോലീസ് അന്വേഷിച്ച കേസ് 2011 മാർച്ച് ഒൻപതിനാണ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ