KERALA

ലൈംഗികാതിക്രമപരാതി; രഞ്ജിത്തിനെ ചോദ്യം ചെയ്തു, സംവിധായകന്‍ ഹാജരായത് പ്രത്യേക അന്വേഷണ സംഘം മുന്‍പാകെ

ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ പീഡനപരാതി നല്‍കിയത്

വെബ് ഡെസ്ക്

ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണസംഘം കൊച്ചിയിലാണ് രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനാണ് താന്‍ ഹാജരായത് രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രഞ്ജിത്തിനെ ചോദ്യം ചെയ്തത്.

ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ പീഡനപരാതി നല്‍കിയത്. സിനിമ ഓഡിഷനെന്ന പേരില്‍ കൊച്ചിയിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നായിരുന്നു പരാതി. എന്നാല്‍, രഞ്ജിത്തിനെതിരായ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതായതിനാലായിരുന്നു നടപടി. രഞ്ജിത്തിന്റെ പാലേരിമാണിക്യം സിനിമയിലഭിനയിക്കാന്‍ കൊച്ചിയിലെത്തിയ നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. ഓണ്‍ലൈന്‍ വഴി പ്രത്യേക അന്വേഷണസംഘം മുന്‍പാകെ നടി മൊഴിയും നല്‍കിയിരുന്നു.

കൊച്ചിയിലെ ഫ്‌ലാറ്റില്‍ വെച്ച് സിനിമയുടെ ഓഡിഷനെത്തിയ നടിയുടെ കൈകളും വളകളിലും സ്പര്‍ശിക്കുകയും പിന്നീട് കഴുത്തിലും മുടിയിലും സ്പര്‍ശിക്കുകയും ചെയ്തു, തന്നോട് അപമര്യാദയായി പെരുമാറി എന്നുമായിരുന്നു നടിയുടെ പരാതി. അതിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതി പരിഗണിച്ച ഘട്ടത്തില്‍ ഇത് ജാമ്യം ലഭിക്കാവുന്ന കേസാണിതെന്ന് കോടതി പരാമര്‍ശിച്ചു. ഇതില്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും കൂടുതല്‍ വകുപ്പുകള്‍ ഇക്കാര്യത്തില്‍ രഞ്ജിത്തിനെതിരെ ചുമത്തിയിട്ടില്ലെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്.

നടിയുടെ പരാതിക്കു പിന്നാലെ മറ്റൊരു യുവാവും രഞ്ജിത്തിനെതിരെ പീഡനപരാതി നല്‍കിയിരുന്നു. ബംഗളൂരുവിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നുമായിരുന്നു പരാതി. ഈ കേസില്‍ രഞ്ജിത്തിന്റെ അറസ്റ്റ് മുപ്പത് ദിവസത്തേക്ക് കോടതി തടഞ്ഞിരുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി