KERALA

ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം

കേരള എക്സ്പ്രസിൽ കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യവെയാണ് സംഭവം

വെബ് ഡെസ്ക്

ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം. കേരള എക്സ്പ്രസിൽ കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യവെയാണ് കോളേജ് വിദ്യാർഥികളായ മൂന്ന് പെൺകുട്ടികൾക്ക് നേരെ അക്രമമുണ്ടായത്. എറണാകുളം സൗത്ത് റെയിൽവേ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേരെ പോലീസ് റിമാൻഡ് ചെയ്തു.

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ട്രെയിനിൽ തിരക്കില്ലായിരുന്നെങ്കിലും ജനറൽ കമ്പാർട്ട്മെൻ്റിൽ സീറ്റില്ലാഞ്ഞതിനാൽ പെൺകുട്ടികൾ ശുചിമുറിയുടെ അടുത്തായാണ് നിന്നത്. അതുവഴി നടന്നുപോയ പ്രതി പെൺകുട്ടികളിൽ ഒരാളുടെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. നടന്നുപോകാൻ സ്ഥലമില്ലാത്തതിനാൽ അറിയാതെ സംഭവിച്ചതായിരിക്കുമെന്ന് കരുതിയ അവർ കുറച്ചുകൂടി മാറി നിന്നെങ്കിലും അതുവഴി തിരിച്ചുപോയപ്പോൾ രണ്ടാമത്തെ പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിച്ചു.

തുടർന്ന് പെൺകുട്ടികൾ വീട്ടിൽ വിവരമറിയിച്ചു. എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിലെത്തിയപ്പോഴേക്കും വീട്ടുകാരെ കണ്ട ഇവർ ഇറങ്ങിപ്പോകാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി അക്രമികളിലൊരാളുടെ ഫോൺ പിടിച്ചുവാങ്ങി. പ്രകോപിതനായ അയാൾ പെൺകുട്ടിയുടെ കഴുത്തിന് പിടിച്ചതോടെ വീട്ടുകാർ ഇടപെട്ട് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

എറണാകുളം നോർത്ത് റെയിൽവേ പോലീസിലാണ് ആദ്യം പരാതി നൽകിയത്. എന്നാൽ സൗത്ത് പോലീസിലാണ് പരാതി നൽകേണ്ടതെന്ന് അറിയിച്ച പോലീസ് പ്രതികളുമായി അങ്ങോട്ടെക്കെത്താമെന്ന് അറിയിച്ചു. പെൺകുട്ടികളും വീട്ടുകാരും സൗത്ത് റെയിൽവേ പോലീസിലെത്തി ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളുമായി പോലീസ് എത്തിയില്ല. തുടർന്ന് അവർ മാധ്യമങ്ങളെ വിവരമറിയിക്കുമെന്ന് അറിയിച്ച ശേഷമാണ് പ്രതികളുമായി പോലീസെത്തിയതെന്ന് പെൺകുട്ടി ദ ഫോർത്തിനോട് പറഞ്ഞു.തുടർന്ന് പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ