KERALA

42കാരിയെ പീഡിപ്പിച്ചശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം

അസം നഗാവോം സ്വദേശി ഉമർ അലിക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്

നിയമകാര്യ ലേഖിക

പെരുമ്പാവൂരിൽ 42കാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. 22 കാരനായ അസം നഗാവോം സ്വദേശി ഉമര്‍ അലിക്കാണ് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് ശിക്ഷിച്ചത്.

2019 നവംബർ 27നായിരുന്നു കേസിന് ആസ്പദമായ സംഭവം. ടൗണിൽ രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്നതായി കണ്ട സ്ത്രീയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷമായിരുന്നു ക്രൂരകൃത്യം. തെളിവ് നശിപ്പിക്കാനായി വഴിയിലെ സിസിടിവിയും നശിപ്പിച്ചിരുന്നു. ഇരട്ട ജീവപര്യന്തം വിധിച്ചെങ്കിലും ഒരു ജീവപര്യന്തം ശിക്ഷ അനുഭവിച്ചാൽ മതിയാകും.

ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് കോടതി പ്രതിക്കെതിരെ കണ്ടെത്തിയത്. കാലടി സിഐ സന്തോഷ് ടി ആറാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ മനോജ് കൃഷ്ണൻ ഹാജരായി.

'മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പും മാടമ്പള്ളിയിലെ ചിത്തരോഗിയും'; ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കെതിരെ സർക്കാർ നടപടിയിലേക്ക്

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സേവനം റദ്ദാക്കി കാനഡ

അലിഗഡ് സര്‍വകാലാശാല ന്യൂനപക്ഷപദവി; സുപ്രീം കോടതി വിധിയില്‍ ഒളിഞ്ഞിരിക്കുന്നത് അപകടമോ?

'മാടമ്പള്ളിയിലെ ചിത്തരോഗി എ ജയതിലക്': ഐഎഎസ് തലപ്പത്ത് തമ്മിലടി, പരസ്യപോരുമായി എൻ പ്രശാന്ത് IAS

മരുമകളെ ടിവി കാണാനും, ഉറങ്ങാനും അനുവദിക്കാത്തത് ക്രൂരതയായി കണക്കാനാവില്ലെന്ന് ഹൈക്കോടതി; ശിക്ഷാവിധി റദ്ദാക്കി