KERALA

എക്‌സാലോജിക്കിനെതിരേ എസ്എഫ്‌ഐഒ അന്വേഷണം; വീണ വിജയന് കൂടുതല്‍ കുരുക്ക്

ദ ഫോർത്ത് - തിരുവനന്തപുരം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക്ക് കമ്പനിക്കെതിരായ സാമ്പത്തിക കേസ് അന്വേഷണത്തിൽ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണ സംഘമായ എസ് എഫ് ഐ ഒ((സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്)ക്ക് അന്വേഷണ ചുമതല നൽകി കേന്ദ്രം ഉത്തരവിറക്കി. അറസ്റ്റിന് അടക്കം അധികാരമുള്ള അന്വേഷണ ഏജൻസിയാണ് SFIO . പുതിയ സംഘം വരുന്നതോടെ ROC യുടെ മൂന്നംഗ സംഘം നടത്തുന്ന അന്വേഷണം അവസാനിപ്പിക്കും.

എക്‌സാലോജിക്കും കരിമണല്‍ കമ്പനി സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് എസ്എഫ്‌ഐഒ അന്വേഷിക്കുക. കോർപ്പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. അഡീഷണൽ ഡയറക്ടർ പ്രസാദ് അദല്ലി, ഡെപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദ്, കെ പ്രഭു, എ ഗോകുൽനാഥ്, കെ എം എസ് നാരായണൻ, വരുൺ ബി എസ് എന്നിവരാണ് സംഘത്തിൽ . അരുൺ പ്രസാദാണ് അന്വേഷണ സംഘത്തിൻ്റെ തലവൻ.

കാർത്തി ചിദംബരത്തിന് എതിരായ എയർസെൽ- മാക്സിസ് കേസ്, പോപ്പുലര്‍ ഫിനാന്‍സ് ചിട്ടിതട്ടിപ്പ് കേസ്, വാസന്‍ ഐ കെയര്‍ കേസ്‌ അടക്കമുള്ള കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾ അന്വേഷിച്ച ഉദ്യേഗസ്ഥനാണ് സംഘത്തിലുള്ള അരുൺ പ്രസാദ്. വീണാ വിജയൻ്റെ എക്സാലോജിക്ക് കമ്പനിക്ക് എതിരായ പരാതിക്കാരൻ ഷോൺ ജോർജിൻ്റെ ആവശ്യമായിരുന്നു SFIO അന്വേഷണം. ഷോൺ ജോർജും പിതാവ് പിസി ജോർജും ബിജെപിയിൽ ലയിച്ചതിന് തൊട്ടു പിന്നാലെയാണ് കേന്ദ്രം പരാതിക്കാരൻ്റെ ആവശ്യം അംഗീകരിച്ച് ഉത്തരവ് ഇറക്കിയത്.

നേരത്തെ എക്‌സാലോജിക് സിഎംആര്‍എല്ലില്‍ നിന്നു പണം വാങ്ങിയത് ചട്ടലംഘനമാണെന്ന് ആര്‍ഒസി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര കോര്‍പറേറ്റ് കാര്യമന്ത്രാലയത്തിനു കീഴിലുള്ള ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയെ അന്വേഷണ ചുമതല ഏല്‍പിച്ചത്.

സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള ഐഎസ്ടിഐസി, കെഎസ്‌ഐഡിസി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. എട്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് എസ്എഫ്‌ഐഒയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അന്വേഷണ സംഘത്തിൽ നിൽവിലെ ആർ ഒ സി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുംഉൾപ്പെടുന്നുണ്ട്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം