KERALA

ഷാജൻ സ്കറിയക്ക് തിരിച്ചടി; നിലമ്പൂരിലെ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം

നിയമകാര്യ ലേഖിക

മതസ്‌പർധ വളർത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ ശനിയാഴ്‌ച രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. നിലമ്പൂർ സ്റ്റേഷനിലാണ് ഹാജരാകേണ്ടത്. നിലമ്പൂർ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറി നൽകിയ കേസിലാണ് ഹാജരാകേണ്ടത്. ഹാജരായില്ലെങ്കിൽ ഇടക്കാല മുൻകൂർ ജാമ്യം റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി.

ഓഗസ്റ്റ് 17ന് അന്വഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാനും ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, 85 വയസുള്ള അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ തനിക്ക് ഹാജരാകാൻ സമയം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കോടതിയെ അറിയിക്കാതെ ഷാജൻ 16 ന് ഹൈക്കോടതി രജിസ്ട്രിയിൽ അപേക്ഷ നൽകി. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് ഷാജന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു.

നേരത്തെ ഈ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നത് ഷാജൻ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. വീഡിയോ, വിദ്വേഷം വളര്‍ത്തുന്നതല്ലെന്നും ദുരുദ്ദേശ്യപരമായി നല്‍കിയ പരാതിയിലാണ് തനിക്കെതിരെ കേസെടുത്തിട്ടുള്ളതെന്നുമാണ് ഹർജിയിൽ ഷാജൻ സ്കറിയ ആരോപിച്ചിരുന്നത്.

കോടതി നിര്‍ദേശിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷാജൻ വ്യക്തമാക്കിയിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?