ഗൊദാര്‍ദ്, ഷണ്മുഖദാസ് 
KERALA

കലാപങ്ങളിലൂടെ മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ച ഗൊദാർദ്

യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഉണ്ടാക്കുന്നതല്ല സിനിമയെന്നും, യഥാര്‍ത്ഥ വസ്തുക്കളാണ് സിനിമകളാകുന്നതെന്നുമായിരുന്നു ഗൊദാർദിന്റെ നിലപാട്

ഐ ഷണ്മുഖദാസ്

നവതരംഗ സിനിമയുടെ ആചാര്യന്‍മാരിലൊരാളായ ഴാങ് ലുക്ക് ഗൊദാര്‍ദിനെ കുറിച്ച് പുസ്തകമെഴുതാനുള്ള അവസരം ലഭിച്ചത് 2005 ലാണ്. ഐഎഫ്എഫ്‌കെ കാലം, ഗൊദാര്‍ദിന്റെ അഞ്ച് ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. അതിനു മുന്നോടിയായിട്ടാണ് സൈന്‍ ബുക്ക്‌സ് ഒരു വിശേഷ ആവശ്യവുമായി സമീപിക്കുന്നത്. ഗൊദാര്‍ദിനെ കുറിച്ച് ഒരു പുസ്തകമെഴുതണം. ആവശ്യം നിസാരമായിരുന്നെങ്കിലും, വെല്ലുവിളികള്‍ നിരവധിയായിരുന്നു. ആകെ ഉണ്ടായിരുന്ന ആത്മവിശ്വാസം ഗൊദാര്‍ദെന്ന സംവിധായകന്റെ ചിത്രങ്ങള്‍ ധാരാളം കണ്ടിട്ടുണ്ട് എന്നത് മാത്രമായിരുന്നു. അങ്ങനെ ഗൊദാര്‍ദിനെ ഏറ്റവുമടുത്ത് അറിയാന്‍ ആ എഴുത്ത് കാലം സഹായിച്ചു.

സാങ്കേതികത അത്രത്തോളം വികസിക്കാത്ത കാലമായിരുന്നതിനാല്‍ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ കിട്ടുക അസാധ്യം. ലഭ്യമാകുന്നത് സിനിമകളുടെ കാസറ്റ് രൂപങ്ങള്‍ മാത്രം. പുസ്തകമെഴുതുന്നതിനു മുന്‍പ് മാഹിവരെ പോയി ഗൊദാര്‍ദിന്‍റെ ചിത്രങ്ങള്‍ ഒന്നുകൂടി പൊടിതട്ടിയെടുത്തു. വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ചിത്രങ്ങള്‍ പുതിയ കാഴ്ചാനുഭവമാണ് നല്‍കിയത്.

ബോംബെയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം നയിക്കുന്ന കാലം. അന്നുമുതലാണ് മണിലാല്‍ ഗാല എന്ന സുഹൃത്തിന്റെ നിര്‍ദേശപ്രകാരം ഗൊദാര്‍ദിന്‍റെ സിനിമകള്‍ കാണാന്‍ ആരംഭിച്ചത്. അദ്ദേഹത്തിന്‍റെ വാക്കുകളാണ് ഗൊദാര്‍ദിന്‍റെ ചിത്രങ്ങള്‍ കാണാന്‍ പ്രചോദനമായത്. അന്നോളം വിവിധ ഭാഷകളിലായി നിരവധി സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും അത് പുതിയൊരു അനുഭവമായിരുന്നു. അതുവരെ നിലനിന്നിരുന്ന പരമ്പരാഗത സിനിമാ ശൈലികളെ മാറ്റിമറിക്കുന്നതായിരുന്നു ഓരോ ചിത്രങ്ങളും. അതിന് പിന്നാലെയാണ് ഗൊദാര്‍ദെന്ന സംവിധായകനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചത്. സിനിമയുടെ ചരിത്രത്തിലും, ഭാഷയിലും അതീവ തല്‍പ്പരനായിരുന്നു അദ്ദേഹം. ആ കാലത്ത് അധികമാരും പരീക്ഷിക്കാത്ത 'ഹാെറര്‍' സിനിമകളിലും, 'കോമഡി' സിനിമകളിലും അദ്ദേഹം തന്‍റെതായ പരീക്ഷണങ്ങള്‍ നടത്തി. അതേവരെ നിലനിന്നിരുന്ന സിനിമാ ഭാഷയുടെ തലക്കുറി അതോടെ മാറി മറിഞ്ഞു.

സിനിമാ നിരൂപകനായാണ് ഗൊദാർദിന്റെ തുടക്കം. പിന്നീടാണ് സംവിധാന രംഗത്തേക്കുള്ള കടന്നു വരവ്. നിരൂപണ രംഗത്തു നിന്നും സംവിധാന രംഗത്തേക്ക് ചുരുക്കം ചിലര്‍മാത്രമാണ് കടന്നുവന്നിട്ടുള്ളത്. എന്നാല്‍ ആ പരീക്ഷണത്തില്‍ വിജയം കൈവരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

കലാപങ്ങളിലൂടെ മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചതിനാല്‍ തന്നെ 'കലാപകാരിയായ ഫിലിം മേക്കര്‍' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

കലാപം രണ്ടു രീതിയിലുണ്ടെന്ന് ഗൊദാര്‍ദ് പറഞ്ഞുവെച്ചു. പൊതു രംഗത്തും, സിനിമാ രംഗത്തും. സിനിമയെ സ്‌നേഹിക്കുമ്പോള്‍ തന്നെ സിനിമയില്‍ മാറ്റം കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു. യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഉണ്ടാക്കുന്നതല്ല സിനിമയെന്നും, യഥാര്‍ത്ഥ വസ്തുക്കളാണ് സിനിമകളാകുന്നതെന്നും അദ്ദേഹം വാദിച്ചു. കലാപങ്ങളിലൂടെ മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചതിനാല്‍ തന്നെ 'കലാപകാരിയായ ഫിലിം മേക്കര്‍' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സിനിമയിലെ നിയമങ്ങള്‍ തെറ്റിക്കാന്‍ പഠിപ്പിച്ചത് ഗൊദാര്‍ദാണെന്ന് സത്യജിത് റേ പറഞ്ഞതും അതുകൊണ്ടാണ്.

ജീവിതത്തിലെ ഏറ്റവു ബുദ്ധിമുട്ടേറിയ ജോലികളിലൊന്നായിരുന്ന എഴുത്ത്. എന്നിട്ടും ഗൊദാര്‍ദെന്ന സംവിധായകനെ കുറിച്ചെഴുതുക എന്നത് അത്രയേറെ ആനന്ദകരമായ ഒന്നായിരുന്നു. അത്രയേറെ ആരാധിക്കുന്ന വിഖ്യാത സംവിധായകന്‍ അരങ്ങൊഴിയുമ്പോള്‍ വേദനയുണ്ടെങ്കിലും ആ ജീവിതം പകർത്താനയതിൽ അഭിമാനമുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ