KERALA

ഷാരോൺ കൊലപാതക കേസ്: ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മലകുമാറിന് ജാമ്യം

ആറു മാസത്തേക്ക് പാറശാല പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിപ്പിക്കരുത്

ദ ഫോർത്ത് - തിരുവനന്തപുരം

പാറശാല ഷാരോൺ കൊലക്കേസിൽ ഗ്രീഷ്മയുടെ അമ്മാവന് ഉപാധികളോടെ ജാമ്യം. മൂന്നാം പ്രതി നിർമ്മല കുമാരൻ നായർക്കാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

ആറു മാസത്തേക്ക് പാറശാല പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിപ്പിക്കരുത്, 50,000 രൂപ അല്ലെങ്കിൽ രണ്ട് ജാമ്യക്കാർ, ഇതിൽ ഒരാൾ കേരളത്തിൽ ഉള്ളവരായിരിക്കണം, ജാമ്യം നിൽക്കുന്ന വ്യക്തികളെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിക്ക് വിശ്വാസം വേണം എന്നീ ഉപാധികളോടെയാണ് ജാമ്യം. നേരത്തെ ഗ്രീഷ്മയുടെ അമ്മയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അഡ്വ. ശാസ്തമംഗലം. എസ്. അജിത് കുമാർ പ്രതിക്ക് വേണ്ടി ഹാജരായി.

മറ്റൊരു വിവാഹത്തിന് കാമുകനായ ഷാരോൺ തടസ്സം നിൽക്കുമെന്ന് ഭയന്ന് ഗ്രീഷ്മ വിഷം നൽകി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 25 നാണ് ഷാരോണിനെ കൊലപ്പെടുത്തിയത്.

കലൂർ സ്റ്റേഡിയത്തിൽ കഫിയ ധരിച്ചു ഐഎസ്എൽ കാണാനെത്തി; യുവാവിന്റെ വീട്ടിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡെത്തിയതായി ആരോപണം

ജനസംഖ്യനിരക്ക് വർധിപ്പിക്കാൻ റഷ്യ, രാത്രി വൈദ്യുതിയും ഇന്റർനെറ്റും കട്ടാക്കും, ആദ്യ രാത്രിക്ക് വരെ ധനസഹായം; ലൈംഗിക മന്ത്രാലയം രൂപീകരിക്കാനും നീക്കം

വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ ഉറപ്പാക്കും; 'ആര്‍ത്തവ ശുചിത്വ നയം' രൂപീകരിച്ചെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ

കാല്‍ക്കുലസും കേരളവും: യൂറോകേന്ദ്ര ചിന്തയുടെ വിധിതീര്‍പ്പുകള്‍

സൈബീരിയയില്‍ 100 അടി വീതിയില്‍ ഗർത്തം രൂപപ്പെട്ടതിനു പിന്നിൽ ഉല്‍ക്ക പതനമോ? അന്യഗ്രഹ ജീവികളുടെ ഇടപെടലോ?; ഒടുവിൽ നിഗൂഢത നീക്കി പഠനം