KERALA

വിഷം ഷാരോൺ കൊണ്ടുവന്നതായിക്കൂടേയെന്ന് പ്രതിഭാഗം: ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ട് കോടതി

തെളിവെടുപ്പ് നടപടികള്‍ വീഡിയോയില്‍ പകർത്തണമെന്ന് അന്വേഷണ സംഘത്തിന് കോടതി നിർദേശം നല്‍കി

വെബ് ഡെസ്ക്

പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതിയായ ഗ്രീഷ്മയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ്. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയായതിനാല്‍ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ഏഴ് ദിവസം ആവശ്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗികരിക്കുകയായിരുന്നു. മറ്റു പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവന്‍ നിർമല്‍ കുമാറിനെയും രാവിലെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

തെളിവെടുപ്പ് നടപടികള്‍ വീഡിയോയില്‍ പകർത്തണമെന്ന് അന്വേഷണ സംഘത്തിന് കോടതി നിർദേശം നല്‍കി. ഇതിന്റെ സിഡി സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമർപ്പിക്കണം.

കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതിഭാഗം വാദിച്ചത്. പാറശാല പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു വാദം. വിഷം കഴിച്ചു എന്ന് മാത്രമാണ് ആദ്യത്തെ എഫ്ഐആർ. ആര് കൊടുത്തെന്നോ ഏത് വിഷമെന്നോ പറഞ്ഞിട്ടില്ല. ഷാരോണിന്റെ മരണമൊഴിയിലും ഗ്രീഷ്മക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. നിലവില്‍ കേസില്‍ തെളിവുകളൊന്നുമില്ലെന്നും തെളിവുകള്‍ സൃഷ്ടിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും പ്രതിഭാഗം പറഞ്ഞു.

ഷാരോണും സുഹൃത്തും ഗ്രീഷ്മയുടെ വീട്ടില്‍ വന്നത് ശരിയാണ്. എന്നാല്‍, ഷാരോൺ തന്നെ വിഷം കൊണ്ടുവന്നതായിക്കൂടെയെന്നും പ്രതിഭാഗം ചോദിച്ചു. ഗ്രീഷ്മയെ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഷാരോൺ വന്നതെന്ന് പറഞ്ഞാല്‍ അല്ലെന്ന് തെളിയിക്കാനാകുമോയെന്നും പ്രതിഭാഗം വക്കീല്‍ ചോദ്യമുയർത്തി. ഗ്രീഷ്മയെ ക്രിമിനലാക്കിയത് ഷാരോണാണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ ഷാരോൺ കൈവശം വെച്ചിരുന്നു. അതിലും അന്വേഷണം വേണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

ആത്മഹത്യാശ്രമം നടത്തി ആശുപത്രിയിലായിരുന്ന ഗ്രീഷ്മ കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജായത്. തുടർന്ന് അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നാണ് ഗ്രീഷ്മയെ കോടതിയില്‍ ഹാജരാക്കിയത്.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍