നേരത്തെ രാജിവെയ്ക്കാൻ ആവശ്യപ്പെട്ട 9 സർവ്വകലാശാല വിസിമാർക്ക് പുറമെ രണ്ട് വിസിമാര്‍ക്ക് കൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഗവര്‍ണര്‍. ശ്രീനാരയണ ഓപ്പണ്‍ സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാര്‍ക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇരു വിസിമാരുടെയും നിയമനത്തില്‍ യുജിസി ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. നവംബര്‍ നാലിനകം വിശദീകരണം നല്‍കണമെന്നാണ് അറിയിച്ചിട്ടുള്ളത്. ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിസി മുബാറക് പാഷ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
യുജിസി അക്രേഡിറ്റേഷന്‍ ലഭിച്ചതിനാല്‍ യുജിസി മാനദണ്ഡങ്ങള്‍ പ്രകാരം തന്നെയാകണം നിയമനം എന്ന് നിര്‍ബന്ധമുണ്ട്
ഈ രണ്ട് സര്‍വകലാശാലകളും സമീപകാലത്ത് സര്‍ക്കാര്‍ രൂപീകരിച്ചതാണ്. യുജിസി അക്രേഡിറ്റേഷന്‍ ലഭിച്ചതിനാല്‍ യുജിസി മാനദണ്ഡങ്ങള്‍ പ്രകാരം തന്നെയാകണം നിയമനം എന്ന് നിര്‍ബന്ധമുണ്ട്. സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയനുസരിച്ചാണ് ഇപ്പോഴത്തെ ഈ നടപടി.
8 വിസിമാരുടെ രാജി ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ നോട്ടീസ് നടപടിക്രമം പാലിച്ചില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികള്‍ കര്‍ശനമാക്കി ഗവര്‍ണര്‍ മുന്നോട്ട് പോകുന്നത്. കോടതി വിധി പ്രകാരം തുടരാനാകില്ലെന്നും നവംബര്‍ നാലിന് മുന്‍പായി വിശദീകരണം നല്‍കണമെന്നും രാജ്ഭവന്റെ ഉത്തരവില്‍ പറയുന്നു.