KERALA

യുവതിയെ മര്‍ദിച്ചെന്ന പരാതിയിൽ നടക്കാവ് എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

അത്തോളി സ്വദേശി അഫ്‌ന അബ്ദുള്‍ നാഫിക്കാണ് പരാതി നല്‍കിയത്

ദ ഫോർത്ത് - കോഴിക്കോട്

കോഴിക്കോട് നടക്കാവില്‍ യുവതിയെ മര്‍ദിച്ചെന്ന പരാതിയില്‍ നടക്കാവ് എസ്‌ഐ വിനോദിനെ അന്വേഷണവിധേയമായി സസ്‌പെന്‍പെന്‍ഡ് ചെയ്തു. കോഴിക്കോട് റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അത്തോളി സ്വദേശി അഫ്‌ന അബ്ദുള്‍ നാഫിക്കാണ് പരാതി നല്‍കിയത്.

ശനിയാഴ്ച രാത്രി അഫ്‌നയും ഭര്‍ത്താവ് അബ്ദുല്‍ നാഫിക്കും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. എതിരെഎത്തിയ കാറിലുണ്ടായിരുന്ന യുവാക്കളും അബ്ദുല്‍ നാഫിക്കും തമ്മില്‍ തര്‍ക്കമുണ്ടായി. യുവാക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരാള്‍ക്കൊപ്പം ബൈക്കിലെത്തിയ എസ്‌ഐ വിനോദ് കുമാര്‍ തന്നെയും കുടുംബത്തെയും മര്‍ദിച്ചെന്നാണ് അഫ്‌നയുടെ പരാതി.

അഫ്‌ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്‌ഐയ്ക്ക് ഒപ്പമുണ്ടായിരുന്ന യുവാവിന്റെ പരാതിയില്‍ യുവതിക്കും കുടുംബത്തിനുമെതിരെ കേസ് എടുത്തിട്ടുണ്ട്

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്