KERALA

സിദ്ധാർത്ഥന്റെ മരണം: എസ്എഫ്‌ഐ നേതാവ് കീഴടങ്ങി; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു, വയനാട് എസ് പിക്ക് മേല്‍നോട്ട ചുമതല

സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നല്‍കിയിരുന്നു

വെബ് ഡെസ്ക്

വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. വയനാട് എസ് പി ടി നാരയണനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. കൽപ്പറ്റ ഡിവൈഎസ്‌പി ടി എന്‍ സജീവിനാണ് നേതൃത്വത്തിലായിരിക്കും അന്വേഷണം. കല്‍പ്പറ്റ ഡിവെഎസ്‍പിയെ കൂടാതെ ഒരു ഡിവെഎസ്‍പിയെക്കൂടി പ്രത്യേക അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തും.

അതേസമയം, കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളായ അമല്‍ ഇഹ്‌സാന്‍, കെ അരുണ്‍ എന്നിവര്‍ ഇന്നലെ രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസില്‍ എത്തി കീഴടങ്ങി. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നല്‍കിയിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.

സംഭവത്തില്‍ മുഖ്യപ്രതി കെ അഖിലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത അഖിലിനെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും പോലീസ് 'ദ ഫോര്‍ത്തിനോട്' പറഞ്ഞു.

കോളേജില്‍ ആള്‍ക്കൂട്ട വിചാരണ നടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവ് വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോടെ അല്ല നടന്നത്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ച് അന്വേഷിച്ചിട്ടില്ല. വയനാടുനിന്നുള്ള പോലീസ് സംഘമാണ് അഖിലിനെ പാലക്കാടുനിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതിപ്പട്ടികയിലുള്ള മറ്റു 11 പേര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

കേസില്‍ കഴിഞ്ഞ ദിവസം ആറ് വിദ്യാര്‍ഥികളെ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ട 12 വിദ്യാര്‍ഥികള്‍ക്ക് പുറമെയുള്ള ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. കോളേജിലെ എസ്എഫ്‌ഐ യുണിറ്റ് സെക്രട്ടറി അഭിഷേക് എസ് ഉള്‍പ്പെടെയുള്ളവര്‍ ഇതിലുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 18-നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ത്ഥനെ ക്യാമ്പസിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതര്‍ വിശദീകരിച്ചെങ്കിലും മരണത്തില്‍ ദുരൂഹത ആരോപിച്ച് സിദ്ധാര്‍ത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കോളേജ് അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ റാഗിങ് നടന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കോളേജിലെ 12 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്.

സംഭവം നടന്ന് 12 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിനെതിരെയും വിമര്‍ശനങ്ങളുണ്ട്. കോളേജ് ഡീന്‍ ഉള്‍പ്പെടെ പ്രതികളെ സംരക്ഷിക്കാന്‍ ഒത്താശ ചെയ്യുന്നുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. ഫെബ്രുവരി 15ന് വീട്ടിലേക്ക് യാത്ര തിരിച്ച സിദ്ധാര്‍ത്ഥനെ പാതിവഴിയില്‍ വച്ച് കോളേജിലേക്ക് തിരികെ വിളിച്ച ശേഷമായിരുന്നു റാഗിങ്ങ്. ക്യാമ്പസിനുള്ളില്‍ വച്ച് വിവസ്ത്രനാക്കി പരസ്യവിചാരണ നടത്തിയെന്നും ബെല്‍റ്റും വയറും ഉപയോഗിച്ച് മര്‍ദിച്ചുവെന്നും സിദ്ധാര്‍ത്ഥ ന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ