KERALA

'ആരോപണത്തിന് പിന്നില്‍ അജൻഡ'; രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി സിദ്ധിഖ്

വെബ് ഡെസ്ക്

തനിക്കെതിരെ ലൈംഗീകാരോപണം നടത്തിയ യുവ നടിക്കെതിരെ പരാതിയുമായി നടൻ സിദ്ധിഖ്. ആരോപണത്തിന് പിന്നില്‍ അജൻഡയാണെന്നാണ് പരാതിയില്‍ സിദ്ധിഖ് പറയുന്നത്. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങളാണ് രേവതി സമ്പത്ത് ഉന്നയിക്കുന്നത്. ഇപ്പോഴാണ് ലൈംഗികാരോപണം നടത്തിയിരിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ രേവതി സമ്പത്തിനെ കണ്ടിട്ടില്ലെന്നും സിദ്ധിഖ് വ്യക്തമാക്കി.

ഇന്നലെയാണ് രേവതി സമ്പത്തിന്റെ ലൈംഗികാരോപണത്തിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയായിരുന്നു രാജി. രാജി സംബന്ധിച്ച്. നിലവില്‍ ഊട്ടിയിലാണ് താനെന്നും തിരിച്ച് കേരളത്തിലെത്തിയതിന് ശേഷം പ്രതികരിക്കാമെന്നുമായിരുന്നു സിദ്ധിഖ് ഇന്നലെ പ്രതികരിച്ചത്.

''എനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വമേധയാ രാജിവയ്ക്കുന്നതായി അറിയിച്ചുകൊള്ളട്ടെ,'' രാജിക്കത്തില്‍ സിദ്ധിഖ് വ്യക്തമാക്കി.

ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ശേഷം റൂമിലേക്ക് വിളിച്ചുവരുത്തുകയും തന്നെ ഉപദ്രവിക്കുകയും വാക്കാല്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നുമാണ് യുവനടി ആരോപിച്ചത്. തന്റെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പർശിക്കുകയും ലൈംഗീകചേഷ്ടകള്‍ കാണിച്ചതായും യുവനടി കൂട്ടിച്ചേർത്തു.

പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ സിദ്ധിഖ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞതായും യുവനടി പറഞ്ഞു.

നേരിടേണ്ടി വന്ന ദുരനുഭവും പുറത്തുപറഞ്ഞ സാഹചര്യത്തില്‍ തന്നെ പിന്തുണയ്ക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും സിനിമ മേഖലയില്‍ നിന്ന് മാറ്റിനിർത്തുകയായിരുന്നെന്നും യുവനടി പറഞ്ഞു. സിദ്ധിഖില്‍ നിന്നുണ്ടായ ദുരനുഭവത്തിന്റെ മാനസികാഘാതം ഇനിയും മാറിയിട്ടില്ലെന്നും യുവനടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.

മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കും സാങ്കേതിക പ്രവർത്തകർക്കുമെതിരെ ലൈംഗികാരോപണവുമായി നടിയായ മിനു മുനീറും രംഗത്തെത്തിയിരുന്നു. ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, അഭിഭാഷകൻ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർമാരായ നോബിള്‍, വിച്ചു എന്നിവർക്കെതിരെയാണ് നടിയുടെ ആരോപണം. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. 2013ലാണ് ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും