KERALA

അട്ടപ്പാടി മധു വധക്കേസ്: രണ്ട് പേരെ കുറ്റവിമുക്തരാക്കിയതിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ചിലേക്ക്

കൊലക്കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരായ അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചാണെന്ന് കോടതി നിരീക്ഷിച്ചു

നിയമകാര്യ ലേഖിക

അട്ടപ്പാടി മധു വധക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലേക്ക് മാറ്റാൻ സിംഗിള്‍ ബെഞ്ച് നിർദേശം. കൊലക്കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരായ അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചാണെന്ന് കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് വി ജി അരുണാണ് രജിസ്ട്രിക്ക് നിർദേശം നൽകിയത്. അപ്പീൽ ചൊവ്വാഴ്ച്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും. കേസിലെ 16 പ്രതികളില്‍ നാലാംപ്രതി അനീഷ്, 11-ാം പ്രതി അബ്ദുൾ കരീം എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

അട്ടപ്പാടി മധു വധക്കേസിൽ അഞ്ചുവർഷങ്ങൾക്കിപ്പുറം ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. 16 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇതിൽ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും മണ്ണാർക്കാട് എസ് സി - എസ് ടി കോടതി വിധിച്ചു. പതിനാറാം പ്രതി മുനീറിന് ഒഴികെ 13 പേർക്കാണ് കഠിന തടവ് വിധിച്ചത്. ഒന്നാം പ്രതി ഹുസൈൻ 1,05,000 രൂപയും മറ്റു പ്രതികൾ 1,18, 000 രൂപയും പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുകയുടെ പകുതി മധുവിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. ജഡ്ജി കെ എം രതീഷ് കുമാർ അടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു വിധി.

അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനായ മധു 2018 ഫെബ്രുവരി 22നാണ് കൊല്ലപ്പെടുന്നത്. ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം അതിക്രൂരമായി മര്‍ദിച്ചാണ് മധുവിനെ കൊന്നത്. അതിവേഗം പ്രതിപ്പട്ടിക തയ്യാറാക്കിയെങ്കിലും പിന്നീടങ്ങോട്ട് കേസിന്റെ വഴിയില്‍ നിരവധി തടസ്സങ്ങളുണ്ടായി.

കേസ് അന്വേഷിച്ച അഗളി പോലീസ് മെയ് 31നാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഏപ്രില്‍ 28നാണ് മണ്ണാർക്കാട് പ്രത്യേക കോടതി വിചാരണ ആരംഭിച്ചത്. വാദിഭാഗത്തിന്റെ 127 സാക്ഷികളില്‍ 24 സാക്ഷികളാണ് കേസില്‍ കൂറുമാറിയതെന്നതും ശ്രദ്ധേയമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ