എം ശിവശങ്കർ 
KERALA

എം ശിവശങ്കർ മുഖ്യമന്ത്രിയില്‍ സ്വാധീനമുള്ള വ്യക്തി; സ്വപ്നയെ അറസ്റ്റ് ചെയ്യാത്തതെന്ത്? ഇഡിയോട് ഹൈക്കോടതി

മുൻപൊരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടപ്പോഴും ഔദ്യോഗിക ജീവിതത്തെ ഒരു തരത്തിലും അത് ബാധിച്ചില്ലെന്നതും ശിവശങ്കറിന്റെ സ്വാധീനം വ്യക്തമാക്കുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു

നിയമകാര്യ ലേഖിക

ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മുഖ്യമന്ത്രിയില്‍ സ്വാധീനമുള്ള വ്യക്തിയെന്ന് ഹൈക്കോടതി. ഭരണകക്ഷിയിലും സ്വാധീനമുള്ള ശിവശങ്കർ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. കുറ്റകൃത്യത്തിൽ സജീവമായ പങ്കുണ്ടായിട്ടും സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നത് ഗൗരവതരമായ വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ പരാമർശം.

അറസ്റ്റിനും ജയിൽവാസത്തിനും ശേഷം സർക്കാരിലെ സുപ്രധാന പദവിയിൽ ശിവശങ്കർ തിരിച്ചെത്തിയത് ഓർക്കണം

കേരളത്തിലെ ഭരണകക്ഷിയിൽ ശിവശങ്കറിന് ഏറെ സ്വാധീനമുണ്ട്, പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായും അടുപ്പമുണ്ട്. അറസ്റ്റിനും ജയിൽവാസത്തിനും ശേഷം സർക്കാരിലെ സുപ്രധാന പദവിയിൽ ശിവശങ്കർ തിരിച്ചെത്തിയത് ഓർക്കണം, വിരമിക്കുന്നതുവരെ ശിവശങ്കർ ഈ തസ്തികയിൽ ഉണ്ടായിരുന്നു. ശിവശങ്കറിന്റെ കുറ്റകൃത്യത്തിലെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെ ആയിരുന്നു ഇത്. മുൻപ് ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടപ്പോഴും ഔദ്യോഗിക ജീവിതത്തെ ഒരു തരത്തിലും അത് ബാധിച്ചില്ലയെന്നതും ശിവശങ്കറിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നതെന്നും ഉത്തരവിൽ പറയുന്നു.

വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിലെ ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി യുഎഇ റെഡ് ക്രസന്റ് നൽകിയ ഫണ്ടിൽനിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാരോപിച്ചാണ് ഇ ഡി ഫെബ്രുവരി 14ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. മാർച്ച് രണ്ടിന് അഡീഷണൽ സെഷൻസ് കോടതി ശിവശങ്കറിന്റെ ജാമ്യഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

തനിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹർജിയിൽ ശിവശങ്കറിന്റെ ആവശ്യം. ആരോഗ്യസ്ഥിതി സംബന്ധിച്ച വാദം അവാസ്തവമാണെന്ന് ഇ ഡി അറിയിച്ചതിനെ തുടർന്ന് ആരോഗ്യസ്ഥിതി സംബന്ധിച്ച രേഖകൾ കോടതി കീഴ്‌ക്കോടതിയിൽനിന്ന് വരുത്തി പരിശോധിച്ചിരുന്നു.

അഴിമതിയിലൂടെയുണ്ടാക്കിയ പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതിലൂടെ വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനം നടന്നുവെന്നാണ് ഇ ഡിയുടെ ആരോപണം. എന്നാൽ, സ്വർണക്കടത്ത് കേസിൽ തന്നെ നേരത്തെ അറസ്റ്റ് ചെയ്തതാണെന്നും പുതിയ ആരോപണം ഉന്നയിക്കുന്നത് തെറ്റാണെന്നുമാണ് ശിവശങ്കറിന്റെ വാദം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ