പ്രതീകാത്മക ചിത്രം  
KERALA

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് നിർബാധം തുടരുന്നു; കേരളത്തിൽ ആറു വർഷത്തിനിടെ പിടിച്ചത് 983.12 കോടിയുടെ സ്വർണം

വെബ് ഡെസ്ക്

പരിശോധനകളും അറസ്റ്റും വർധിക്കുമ്പോഴും, കേരളത്തിൽ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് നിർബാധം തുടരുന്നതായി കണക്കുകൾ. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്നായി, കഴിഞ്ഞ ആറു വർഷത്തിനിടെ 2,774 കിലോ സ്വർണമാണ് പോലീസ് പിടിച്ചെടുത്തത്. 938.12 കോടിയാണ് അവയുടെ മതിപ്പ് വില. ഇക്കാലയളവിനിടെ, സംസ്ഥാനത്ത് 4,258 കേസുകൾ രജിസ്റ്റർ ചെയ്തതായും കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള റവന്യൂ വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു.

2018-19 സാമ്പത്തികവർഷമാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണവേട്ട നടന്നത്. 1167 കേസുകളാണ് അന്ന് രജിസ്റ്റർ ചെയ്തത്. 167.91 കോടി വിലവരുന്ന 163.91 കിലോ സ്വര്‍ണവും അതേവർഷം പിടിച്ചെടുത്തു

റവന്യൂ വകുപ്പ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, 2021-22 സാമ്പത്തികവർഷം 263.33 കോടി വിലമതിക്കുന്ന 585.79 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 675 കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. 2020-21ൽ 184.13 കോടി വിലമതിക്കുന്ന 403.11 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. 652 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2019-20ലായിരുന്നു ഏറ്റവും കൂടുതൽ സ്വർണം പിടിച്ചെടുത്തത്. 267 കോടി വില മതിക്കുന്ന 766.88 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. ആകെ കേസുകൾ 1084. 2018-19 സാമ്പത്തികവർഷമാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണവേട്ട നടന്നത്. 1167 കേസുകളാണ് അന്ന് രജിസ്റ്റർ ചെയ്തത്. 167.91 കോടി വിലവരുന്ന 163.91 കിലോ സ്വര്‍ണവും അതേവർഷം പിടിച്ചെടുത്തതായും ഔദ്യോ​ഗിക രേഖകൾ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്വർണക്കടത്ത് കേസുകൾ വളരെ കുറവാണെന്നാണ് കസ്റ്റംസ് ഉ​ദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. കസ്റ്റംസും മറ്റ് ഏജൻസികളും കർശന പരിശോധനകൾ തുടരുന്നതിന്റെയും ഫലപ്രദമായ പ്രതിരോധ പ്രവർ‌ത്തനങ്ങളുടെയും ഫലമാണ് കേസുകളിലുണ്ടാകുന്ന വർധന. കസ്റ്റംസ് കടുത്ത ജാ​ഗ്രത തുടരുമ്പോൾ തന്നെ, ഭൂരിഭാ​ഗം സ്വർണക്കടത്തും പിടിച്ചത് പോലീസാണ്. അതുകൊണ്ട് കേരളത്തിൽ സ്വർണക്കടത്ത് കേസുകൾ എല്ലായ്പ്പോഴും ഉയർന്നിരിക്കുന്നത്.

കോഴിക്കോട് വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്ത് പലമടങ്ങ് വർധിച്ചിട്ടുണ്ട്. ജുവലറി വ്യവസായത്തിന്റെ വളർച്ച, സ്വർണത്തിന്റെ ഉയരുന്ന ആവശ്യകത, ഉയർന്ന ഇറക്കുമതി തീരുവ എന്നിവയാണ് മലബാർ മേഖലയിൽ സ്വർണക്കടത്ത് വർധിക്കാനുള്ള കാരണം. ​ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കെതിരെയാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവരിലേറെയും ഉയർന്ന കമ്മീഷൻ വ്യവസ്ഥയിൽ വലിയ റാക്കറ്റുകളുടെ ഭാ​ഗമായി സ്വർണക്കടത്ത് നടത്തുന്നവരാണെന്നും കസ്റ്റംസ് ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർക്കുന്നു.

പരിശോധനകൾ കാര്യക്ഷമമാകുമ്പോഴും യഥാർത്ഥ പ്രതികളെ പിടികൂടാൻ കഴിയാത്തതാണ് സ്വർണക്കടത്ത് വർധിക്കാൻ കാരണമെന്നാണ് ആക്ഷേപം

അതേസമയം, പരിശോധനകൾ കാര്യക്ഷമമാകുമ്പോഴും യഥാർത്ഥ പ്രതികളെ പിടികൂടാൻ കഴിയാത്തതാണ് സ്വർണക്കടത്ത് വർധിക്കാൻ കാരണമെന്നാണ് ആക്ഷേപം. കമ്മീഷൻ വാങ്ങി കാരിയർമാരാകുന്ന സാധാരണക്കാരാണ് പലപ്പോഴും ഇരയാകുന്നത്. വിദേശരാജ്യങ്ങളിൽനിന്ന് സ്വർണം കൊണ്ടുവരുന്നവനും ഇവിടെ അത് സ്വീകരിക്കുന്നവനും മാത്രമാണ് പലപ്പോഴും കേസുകളിൽ പെടാറുള്ളത്. ആർക്കുവേണ്ടിയാണ് സ്വർണം കൊണ്ടുവന്നതെന്നോ, ഏതൊക്കെ ജുവലറികളാണ് അതിന്റെ പങ്കുപറ്റുന്നതെന്നോയുള്ള അന്വേഷണങ്ങളൊന്നും ഇവിടെ ഉണ്ടാകാറില്ലെന്നാണ് ആരോപണങ്ങൾ.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും