usha george 
KERALA

ഫലിച്ചത് ഉഷയുടെ കൊന്തശാപമോ; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

ഉഷ പറഞ്ഞ് ഒരാഴ്ച തികയും മുൻപ് തന്നെ പിണറായിക്ക് വലിയ തിരിച്ചടിയുണ്ടായെന്ന് കാട്ടിയാണ് ട്രോളുകള്‍

വെബ് ഡെസ്ക്

സജി ചെറിയാന്‍ രാജി പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ കൊന്തയാണ് താരം. "എന്റെയീ കൊന്ത ഉണ്ടെങ്കില്‍ ഒരാഴ്ചക്കകം അയാള്‍ അനുഭവിക്കും" എന്ന ഡയലോഗ് ബിജിഎം സഹിതം ട്രോളുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഡയലോഗ് പി.സി ജോര്‍ജിന്റെ ഭാര്യ ഉഷയുടേതാണ്. പീഡനപരാതിയില്‍ പി.സി ജോര്‍ജ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അതിനുപിന്നിലെന്ന് ആരോപിച്ച ഉഷയുടെ പ്രതികരണത്തിലാണ് ട്രോളോടു ട്രോളായി മാറിയ ഡയലോഗുള്ളത്. പിന്നാലെ, ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ച സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. ഉഷ പറഞ്ഞ് ഒരാഴ്ച തികയ്ക്കും മുൻപ് തന്നെ പിണറായിക്ക് വലിയ തിരിച്ചടിയുണ്ടായിയെന്ന് കാട്ടിയാണ് ട്രോളുകള്‍.

'കൊന്തയുടെ ശക്തി', 'ഉഷയുടെ ശാപം ഫലിച്ചു' എന്നിങ്ങനെ പോകുന്നു സോഷ്യല്‍മീഡിയയിലെ പോസ്റ്റുകളും കമന്റ്സും.പിണറായിയെ വെടിവെച്ചുകൊല്ലണമെന്നുണ്ടെന്നും അപ്പന്റെ റിവോള്‍വര്‍ കയ്യിലുണ്ടെന്നുമുള്ള ഉഷയുടെ പ്രതികരണം അന്ന് തന്നെ വൈറലായിരുന്നു.മുഖ്യമന്ത്രി അനുഭവിച്ചേ തീരൂ, ഇത്രയും പ്രായമായ ഒരാളെ പിടിച്ച് ജയിലിടാമോ, അതിന് പിന്നില്‍ കളിച്ചവര്‍ക്ക് കുടുംബത്തിന്റെ ശാപം കിട്ടുമെന്നുമുള്ള ഉഷയുടെ ശാപം ഫലിച്ചെന്നാണ് സോഷ്യല്‍മീഡിയ ട്രോളുന്നത്.

'കൊന്ത പ്രവര്‍ത്തിച്ചു, വിക്കറ്റ് വീണു'

'ഉഷ ജോര്‍ജ് കൊന്ത ചൊല്ലിയത് വെറുതെയായില്ല, ആഴ്ചയൊന്ന് തികയും മുന്പേ ആദ്യ വിക്കറ്റ് വീണു'

'ഉഷേച്ചിയുടേത് ഒന്നൊന്നര കൊന്ത ശാപം, നാലാം ദിവസം ഫലിച്ചു'

എന്നിങ്ങനെ നീളുന്നു ട്രോളുകള്‍. പി.സി ജോര്‍ജിനെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് പേജുകളും കൊന്തശാപം ഏറ്റെടുത്തിട്ടുണ്ട്.

pc george supporting page

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ