KERALA

സിബിഐയേക്കാള്‍ വലിയ ഏജൻസിയുണ്ടോ? സോളാറില്‍ ഇനി അന്വേഷണം വേണ്ട; കണ്ടെത്തലുകളില്‍ നടപടി വേണമെന്ന് യുഡിഎഫ്

ദ ഫോർത്ത് - തിരുവനന്തപുരം

സോളാർ കേസിൽ ഇനി വേണ്ടത് അന്വേഷണമല്ലെന്നും സിബിഐ കണ്ടെത്തലുകളിൽ നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് കൺവീനർ എം എം ഹസൻ. ഗൂഢാലോചനയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിയായിരുന്ന ഗണേഷ് കുമാറും പങ്കാളികളാണ്. ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ രാഷ്ട്രീയ വേട്ടയുടെ ഭാഗമായാണ് മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും യുഡിഎഫ് യോഗത്തിന് ശേഷം എം എം ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.

വിഷയത്തിന്റെ അടിസ്ഥാനത്തിൽ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. സിബിഐ കണ്ടെത്തലിൽ നടപടി സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ നിയമവിദഗ്‌ധരുമായി ചർച്ച ചെയ്ത് തെരുവിൽ ചർച്ച ചെയ്യുമെന്ന് ഹസൻ പറഞ്ഞു. സിബിഐയെക്കാൾ വലിയ അന്വേഷണ ഏജൻസിയില്ല. ഒക്ടോബർ 10 മുതൽ 15 വരെ റേഷൻകട മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള യുഡിഎഫ് മാർച്ച് നടത്തും. ഒക്ടോബർ 18ന് അരലക്ഷം പേർ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. എല്ലാ പഞ്ചായത്തിലും യുഡിഎഫിന്റെ പദയാത്ര സംഘടിപ്പിക്കും. ഇത്രയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ വഞ്ചകനായ ഗണേഷ് കുമാറിനെ യുഡിഎഫിൽ എടുക്കില്ലെന്നും എം എം ഹസൻ കൂട്ടിച്ചേർത്തു.

സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് അറിയുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സഭയില്‍ മറുപടി നല്‍കിയത്. അത്തരം ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ല. ഇത്തരം ഒരു റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ വിഷയം ചർച്ച ചെയ്യവെ പ്രതികരിച്ചിരുന്നു.

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോന നടന്നെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സഭയില്‍ അനുമതി നിഷേധിച്ചിരുന്നു. പ്രതിപക്ഷം രേഖാമൂലം ആവശ്യപ്പെട്ടാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?