KERALA

'പൊന്‍കുന്നത്തെ ലൊക്കേഷനില്‍വച്ച് അപമര്യാദയായി പെരുമാറി'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസെടുത്ത് പ്രത്യേക അന്വേഷണസംഘം

മേക്കപ്പ് ആര്‍ട്ടിസ്റ്റിന്‌റെ മൊഴിയില്‍ മേക്കപ്പ് മാനേജര്‍ സജീവനെതിരെയാണു കേസ് രജിസ്റ്റര്‍ ചെയ്തത്

വെബ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസെടുത്ത് പ്രത്യേക അന്വേഷണസംഘം. കോട്ടയം പൊന്‍കുന്നം പോലീസെടുത്ത കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുകയായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റിന്‌റെ മൊഴിയില്‍ മേക്കപ്പ് മാനേജര്‍ സജീവനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് ഒരാഴ്ച മുൻപാണ്.

കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ ഈ മാസം 23ന് പൊന്‍കുന്നം പോലീസെടുത്ത കേസാണ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയത്. 2013-ല്‍ പൊന്‍കുന്നത്തെ ലൊക്കേഷനില്‍വച്ച് അപമര്യാദയായി പെരുമാറിയെന്നാണ് മൊഴി. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുൻപില്‍ മൊഴി നല്‍കിയിരുന്നു. പിന്നാലെ പൊലീസിലും പരാതി നല്‍കുകയായിരുന്നു. ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ ഒരാള്‍ പൊലീസില്‍ പരാതിയുമായെത്തുന്നത്. കൊല്ലം പൂയമ്പിള്ളിയിലും, കോട്ടയം പൊൻകുന്നത്തും നല്‍കിയ പരാതികളില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഹേമ കമ്മറ്റി റിപ്പോർട്ടിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി താരസംഘടന അമ്മയുടെ മുന്‍ഭാരവാഹികളുടെയും പരാതിക്കാരുടെയും മൊഴിയെടുത്തിരുന്നു. താരങ്ങള്‍ താമസിച്ച കൊച്ചിയിലെ ഹോട്ടലിലും പരിശോധന നടത്തിയിരുന്നു.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും