Google
KERALA

വടക്കഞ്ചേരി ബസ് അപകടം: മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ധനസഹായം

വെബ് ഡെസ്ക്

വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ. മന്ത്രിസഭായോഗത്തിലാണ് ധനസഹായം പ്രഖ്യാപിച്ചത്. ബസ് അപകടത്തില്‍ മരണപ്പെട്ട 9 പേരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ ആണ് തീരുമാനിച്ചത്. ദേശീയ ദുരന്ത ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം പ്രധാനമന്ത്രി മുൻപ് പ്രഖ്യാപിച്ചിരുന്നു. ഈ തുകക്ക് പുറമെയാണിത്.

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസ്സ് അപകടത്തിൽപെട്ടാണ് ഒൻപതുപേർ മരിച്ചത്. ടൂറിസ്റ്റു ബസ്സ് കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ അഞ്ചു വിദ്യാര്‍ഥികളും ഒരു അധ്യാപകനും കൂടാതെ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരായ മൂന്ന് പേരുമാണ് മരിച്ചത്.

അതിനിടെ, കുട്ടനാടിന്റെ സമഗ്ര വികസനത്തിന് കുട്ടനാട് വികസന ഏകോപന കൗണ്‍സില്‍ രൂപീകരിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ചെയര്‍മാനായി കുട്ടനാട് വികസന ഏകോപന കൗണ്‍സില്‍ രൂപീകരിക്കുവാന്‍ ആണ് തീരുമാനിച്ചത്. കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിക്കുന്നതിനും ആണിത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്