KERALA

'ബാർബർ വിഭാഗത്തെ വിലക്കാൻ സാധ്യത'; പുതൂർപള്ളി മുസ്ലിം ജമാഅത്ത് ഭാരവാഹി തിരഞ്ഞെടുപ്പ് തടഞ്ഞ് വഖഫ് ബോർഡ്

ചങ്ങനാശേരി പുത്തൻ പറമ്പിൽ പിഎച്ച് സെയ്ദ് മുഹമ്മദും മറ്റ് നാലുപേരുമാണ് വഖഫ് ബോർഡിനെ സമീപിച്ചത്

നിയമകാര്യ ലേഖിക

ചങ്ങനാശേരി പുതൂർപളള്ളി മുസ്ലിം ജമാഅത്ത് ഭാരവാഹി തിരഞ്ഞെടുപ്പ് അനുമതിയില്ലാതെ നടത്തരുതെന്ന് സംസ്ഥാന വഖഫ് ബോർഡ് ഉത്തരവ്. ബാർബർ വിഭാഗത്തെ ഒഴിവാക്കി തിരഞ്ഞെടുപ്പ് നടത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി ബോർഡിന് നൽകിയ പരാതിയിലാണ് പുതുർപള്ളി ജമാഅത്ത് കമ്മിറ്റിക്ക് നിർദേശം നൽകിയത്.

നേരത്തെ ബാർബർ (ഒസാൻ) വിഭാഗത്തിൽ പെടുന്ന കുടുംബങ്ങൾക്ക് ജമാഅത്ത് കമ്മിറ്റി വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതിനാൽ ഭാരവാഹി തിരഞ്ഞെടുപ്പിലും ബാർബർ കുടുംബങ്ങളെ ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി ചങ്ങനാശേരി പുത്തൻ പറമ്പിൽ പിഎച്ച് സെയ്ദ് മുഹമ്മദും മറ്റ് നാലുപേരും ചേർന്നാണ് വഖഫ് ബോർഡിനെ സമീപിച്ചത്.

ചെയർമാൻ അഡ്വ. എം കെ സക്കീർ, എം സി മാഹിൻ ഹാജി, അഡ്വ. പി വി സൈനുദ്ദീൻ, അഡ്വ. എം ഷറഫുദ്ദീൻ, റസിയ ഇബ്രാഹിം, പ്രൊഫ. കെ എം അബ്ദുൾ റഹിം എന്നിവരടങ്ങിയ കേരള സ്റ്റേറ്റ് വഖഫ് ബോർഡ് സമിതിയാണ് തിരഞ്ഞെടുപ്പ് വിലക്കി ഉത്തരവിട്ടത്.

പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചുവന്നിരുന്നവരാണെന്നും നിലവിൽ പലരും കുലത്തൊഴിലായ ബാർബർ ജോലിയല്ല ചെയ്യുന്നതെന്നും എന്നിട്ടും പള്ളികമ്മിറ്റി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സഹകരിപ്പിക്കുന്നില്ലെന്നും അഡ്വ. ടി പി സാജിദ് മുഖേന നൽകിയ പരാതിയിൽ പരാതിക്കാർ ബോർഡിനെ അറിയിച്ചിരുന്നു.

DocScanner Jan 15, 2024 11-34 AM.pdf
Preview

പള്ളി കമ്മിറ്റിയിൽ അംഗത്വം എടുക്കുന്നതിനും യോഗങ്ങളിൽ പങ്കെടുക്കുന്നതിനും ബാർബർ സമൂഹത്തിന് വിലക്കേർപ്പെടുത്തിയ ചങ്ങനാശേരി പുതൂർപള്ളി കമ്മിറ്റിയുടെ തീരുമാനം വഖഫ് ബോർഡ് നേരത്തെ സ്റ്റേ ചെയ്തിരുന്നു. പുതൂർപളള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി കീഴ് നടപ്പുകാരാണെന്ന് ആരോപിച്ച് അനീസ് സാലിയെന്ന ബാർബർ കുടുംബത്തിലെ അംഗത്തിന് നൽകിയ കത്ത് ഇസ്ലാമിക പ്രമാണങ്ങൾക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ടി പി സാജിദ് മുഖേന മുസ്ലിം ഇക്വാലിറ്റി എംപവർ മൂവ്മെന്റ് നൽകിയ പരാതിയിലാണ് വഖഫ് ബോർഡ് കമ്മിറ്റിയുടെ തീരുമാനം സ്റ്റേ ചെയ്തത്.

ബാർബർ കുടുംബങ്ങളെ അടിമകളായി ചിത്രീകരിക്കുന്നതിലും അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിലും, സാമൂഹിക സമത്വവും മനുഷ്യാവകാശവും നിഷേധിച്ച് മുസ്ലിങ്ങളിലെ കീഴാളൻമാരായി പരിഗണിക്കുന്ന പ്രവണതയും കൂടിവരികയാണെന്ന് അന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റേതൊരു വിഭാഗത്തെയും പോലെ വിവേചനങ്ങളിൽനിന്നും മുൻവിധികളിൽനിന്നും മുക്തമായ സമൂഹത്തിലെ തുല്യ അംഗങ്ങളായി അംഗീകരിക്കപ്പെടാനും ബഹുമാനിക്കപ്പെടാനും മുസ്ലിം ബാർബർ കുടുംബങ്ങൾ അർഹരാണെന്നാണ് മുസ്ലിം ഇക്വാലിറ്റി എംപവർ മൂവ്മെന്റിന്റെ വാദം.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം