KERALA

അനുഗ്രഹയ്ക്കിത് സ്വപ്‌നസാക്ഷാത്ക്കാരം

ഡ്രൈവിങ് ഇഷ്ടമുള്ളവര്‍ ലിംഗഭേദമന്യ ഈ മേഖലയിലേക്ക് കടന്നുവരണമെന്നാണ് അനുഗ്രഹയുടെ പക്ഷം

അഞ്ജലി ശ്രീജിതാരാജ്

ബസ് ഓടിക്കുകയെന്ന കുട്ടിക്കാലം മുതലുള്ള ആഗ്രഹം 24ാം വയസില്‍ സഫലമാക്കിയിരിക്കുകയാണ് കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി അനുഗ്രഹ. പേരാമ്പ്ര - വടകര റൂട്ടിലെ സ്വകാര്യബസിലെ ഡ്രൈവറായതോടെ നാട്ടുകാര്‍ക്കിടയില്‍ താരമാണ് അനുഗ്രഹയിപ്പോള്‍.

പിജി ലോജിസ്റ്റിക് പഠനത്തിന് ശേഷം രണ്ടുവര്‍ഷം അതേ മേഖലയില്‍ ജോലി ചെയ്തിട്ടുണ്ട് അനുഗ്രഹ. ആ ജോലി മതിയാക്കിയാണ് ബസ് ഡ്രൈവറാകാന്‍ ഇറങ്ങിത്തിരിച്ചത്. ഡ്രൈവങ്ങിനോടുള്ള ഇഷ്ടവും ബസ് ഓടിക്കണമെന്ന ആഗ്രഹവുമാണ് ഈ മേഖലയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആഗ്രഹ സഫലീകരണം. മാതാപിതാക്കളുടെയും നാട്ടുകാരുടെയും പൂര്‍ണ പിന്തുണ അനുഗ്രഹയ്ക്കുണ്ട്.

ഡ്രൈവിങ് ഇഷ്ടമുള്ളവര്‍ ലിംഗഭേദമന്യ ഈ മേഖലയിലേക്ക് കടന്നുവരണമെന്നാണ് അനുഗ്രഹയുടെ പക്ഷം. ഒരു പുരുഷന്‍ ഓടിക്കുന്ന വാഹനത്തില്‍ എന്ത് ധൈര്യത്തോടെയാണോ ആളുകള്‍ കയറുന്നത് അതേ ധൈര്യത്തില്‍ സ്ത്രീ ഓടിക്കുന്ന വാഹനങ്ങളിലും കയറാമെന്നും അനുഗ്രഹ പറയുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണിയില്‍

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം