തെരുവ് നായ കുടുങ്ങിയ ഭീമിന്റെ ഇടുങ്ങിയ ഭാഗം  
KERALA

റോഡരികിലെ ബീമിനടിയില്‍ കുരുങ്ങി തെരുവ് നായ, കേള്‍ക്കുന്നത് കരച്ചില്‍ മാത്രം; രക്ഷാപ്രവർത്തനം വൈകുന്നു

ബീമുകൾ എടുത്തുമാറ്റാതെ നായയെ രക്ഷിക്കാൻ സാധിക്കാത്തതിനാലാണ് രക്ഷാപ്രവർത്തനം വൈകുന്നത്

സനു ഹദീബ

ചങ്ങനാശേരിയിൽ കോൺക്രീറ്റ് ബീമിനുള്ളിൽ കുടുങ്ങിയ തെരുവുനായ ദുരിതത്തില്‍. ആലപ്പുഴ-ചങ്ങനാശേരി എ സി റോഡരികിൽ അടുക്കിവെച്ചിട്ടുള്ള പ്രീകാസ്റ്റ് ബീമിനുള്ളിലാണ് നായ കുടുങ്ങിയത്. ബീമുകൾ മാറ്റാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം രക്ഷാപ്രവർത്തനം വൈകുകയാണ്. ഇന്നലെയാണ് നായ ബീമിനുള്ളിൽ കുടുങ്ങിയത്. റോഡ് പണിയുടെ ഭാഗമായി പാലത്തിന് വേണ്ടിയാണ് ബീമുകൾ റോഡരികിൽ കൂട്ടിയിട്ടത്.

റോഡ് പണിയുടെ ഭാഗമായി പാലത്തിന് വേണ്ടിയാണ് ബീമുകൾ റോഡരികിൽ കൂട്ടിയിട്ടത്.

റോഡരികിൽ 25 ടണ്ണുള്ള 12 ബീമുകൾ ആണ് അടുക്കിയിട്ടിട്ടുള്ളത്. ബീമുകൾക്കിടയിൽ വളരെ നേരിയ സ്ഥലം മാത്രമാണുള്ളത്. നായക്ക് പിന്നോട്ട് വരാൻ സാധിക്കാത്തതിനാൽ ബീമുകൾ എടുത്തുമാറ്റാതെ രക്ഷിക്കാൻ സാധിക്കില്ല. ക്രെയ്നുകൾ ഉപയോഗിച്ച് ബീമുകൾ എടുത്ത് മാറ്റിയാൽ മാത്രമേ നായയെ രക്ഷിക്കാൻ സാധിക്കുകയുള്ളു. ഇതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണം.

ബീം മാറ്റുന്നതിന് വരുന്ന സാമ്പത്തിക ചെലവ് പ്രതിസന്ധി

ഇന്നലെയാണ് നായ ബീമിനുള്ളിലേക്ക് കയറിയത്. സമീപത്തു പെറ്റ്‌ഷോപ് നടത്തുന്ന രഞ്ജിത്ത് ആണ് നായയുടെ കരച്ചിൽ കേട്ടതോടെയാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. അദ്ദേഹം ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു.

ഫയർ ഫോഴ്‌സിനെയും ഡോഗ് റെസ്ക്യൂ വിഭാഗത്തെയും അറിയിച്ചെങ്കിലും നായയെ പുറത്തെത്തിക്കാൻ സാധിച്ചില്ല. ബീം മാറ്റുന്നതിന് സാമ്പത്തികചിലവ് കൂടി വരുന്നതിനാൽ നിലവിൽ കളക്ടറുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് റെസ്ക്യൂ വിഭാഗം അറിയിച്ചിട്ടുള്ളത്. അതിനാൽ നടപടികൾ ആരംഭിക്കാൻ ഇനിയും വൈകുമെന്നാണ് വിലയിരുത്തല്‍.

എന്നാൽ നായ അത്രയും ദിവസം അതിജീവിക്കില്ല എന്നാണ് രഞ്ജിത്ത് പറയുന്നത്. " ഇതുപോലെ കുടുങ്ങിക്കിടക്കുന്ന ഒരു സ്ഥിതിയിൽ നായ വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യില്ല. അത് കൊണ്ട് പെട്ടെന്ന് ബീമുകൾ മാറ്റിയില്ലെങ്കിൽ നായ അതിജീവിക്കുകയില്ല . 6 മാസം മുൻപ് ഈ നായക്ക് ഒരപകടം സംഭവിച്ചിരുന്നു. ഇപ്പോഴാണ് അതിൽ നിന്ന് ഭേദമായി വന്നത്. ആരും ശ്രദ്ധിച്ചില്ലെങ്കിൽ അതിവിടെ കിടക്കുക ചത്ത പോകും " രഞ്ജിത്ത് ദി ഫോര്‍ത്തിനോട് പ്രതികരിച്ചു പറഞ്ഞു.

'2019-ലെ ചര്‍ച്ചകൾക്ക് അദാനി ആതിഥേയത്വം വഹിച്ചു, രാഷ്ട്രീയ ചര്‍ച്ചകളുടെ ഭാഗമായിരുന്നില്ല'; അജിത് പവാറിന്റെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ശരദ് പവാര്‍

ഹിജാബ് വിരോധം ഒരു 'രോഗാവസ്ഥ'; വിമതരെ ചികിത്സിക്കാനൊരുങ്ങി ഇറാൻ!

ലാലിന്റെ സിനിമ ഇതിഹാസമാകും, 'ബാറോസ്' വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ ഫാസിൽ

ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മസ്‌ക്; യുഎസ് ഉപരോധവും നയതന്ത്ര കാര്യങ്ങളും ചര്‍ച്ചയായെന്ന് സൂചന

റിലീസായി മണിക്കൂറുകൾക്കകം കങ്കുവയുടെ ഹൈ ക്വാളിറ്റി വ്യാജ പതിപ്പ് ടെല​ഗ്രാമിൽ; കർശന നടപടിയുമായി സ്റ്റുഡിയോ ​ഗ്രീൻ