KERALA

ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് കൂട്ടുകാർക്ക് സന്ദേശം; കോഴിക്കോട് എൻഐടിയില്‍ വിദ്യാർഥി ആത്മഹത്യ ചെയ്തു

പശ്ചിമ ബംഗാൾ സ്വദേശിയായ നിധിൻ ശർമയാണ് മരിച്ചത്

ദ ഫോർത്ത് - കോഴിക്കോട്

കോഴിക്കോട് എൻഐടിയില്‍ വിദ്യാർഥി ആത്മഹത്യ ചെയ്തു. ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശിയായ നിധിൻ ശർമയാണ് മരിച്ചത്. 22 വയസായിരുന്നു. കോളേജിലെ രണ്ടാം വർഷ ഇലക്ട്രിക്കൽ എഞ്ചിനിയറിങ് വിദ്യാർഥിയാണ് നിധിൻ. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് വാട്സ് ആപ്പിൽ കൂട്ടുകാർക്ക് സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെയാണ് നിധിന്‍ ആത്മഹത്യ ചെയ്തത്. അതേസമയം മരണകാരണം വ്യക്തമല്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഡിസംബറിലും എൻഐടിയിൽ മറ്റൊരു വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു. തെലങ്കാന സ്വദേശിയായ യശ്വന്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു.

ശ്രദ്ധിക്കുക:- ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.

ഹെൽപ്‍ലൈൻ നമ്പറുകൾ -1056, 0471-2552056

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ