KERALA

വേനലവധി ഇനി ഏപ്രിൽ ആറ് മുതൽ; അധ്യയന വർഷത്തിൽ 210 പ്രവൃത്തി ദിനം

വിദ്യാര്‍ഥികളില്‍ ശരിയായ വീക്ഷണം വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വെബ് ഡെസ്ക്

സംസ്ഥാനത്ത് സ്‌കൂളുകളിലെ വേനലവധി ഇനി മുതല്‍ ആരംഭിക്കുക ഏപ്രില്‍ ആറിന്. അധ്യയന വര്‍ഷം 210 പ്രവൃത്തി ദിവസം ഉണ്ടാകും. പഠനത്തിന് നിശ്ചയിച്ച ദിവസം ലഭിക്കാനാണ് അവധികളില്‍ മാറ്റം വരുത്തുന്നത്.

പ്രവേശനോത്സവത്തിന്‌റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യസമന്ത്രി വി ശിവന്‍ കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ഇനി മുതല്‍ ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും. അധ്യാപകരുടെ പ്രമോഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക ഒഴിവുകള്‍ അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് ഇടമലക്കുടിയില്‍ എല്‍ പിസ്‌കൂള്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചു.

മാർച്ചിലെ അവസാന പ്രവൃത്തി ദിനത്തോടെയാണ് നിലവിൽ സ്കൂളുകൾ മധ്യവേനലവധിക്കായി അടയ്ക്കുന്നത്.

കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത ഉണ്ടാകുക പ്രധാനമെന്ന് പ്രവേശനോത്സവത്തിന്‌റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുട്ടികള്‍ കേവലമായ പുസ്തക പുഴുക്കളാകരുത്. വിദ്യാര്‍ഥികളില്‍ ശരിയായ വീക്ഷണം വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. നേരായ വഴിക്ക് നടത്താന്‍ ശ്രമം ഉണ്ടാകണം. കുട്ടികളില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം ഉണ്ടാകുമ്പോള്‍ നല്ല രീതിയില്‍ ശ്രദ്ധിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ