KERALA

നടൻ സിദ്ദിഖിന് ആശ്വാസം; മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് പരാതി നല്‍കിയതെന്ന് വിലയിരുത്തിയാണ് സുപീംകോടതി നടപടി

വെബ് ഡെസ്ക്

യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം. സുപ്രീംകോടതിയാണ് നടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പരാതി നല്‍കിയത് സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണെന്ന് വിലയിരുത്തിയാണ് സുപീംകോടതി നടപടി.

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണം, സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കി വിട്ടയക്കണം, പാസ്‌പോര്‍ട്ട് ഹാജരാക്കണം എന്നും അന്വേഷണവുമായി സഹകരിക്കണം എന്നും കോടതി നിര്‍ദേശിച്ചു.

യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടാഴ്ച മുന്‍പ് സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ നടന്‍ ഒളിവില്‍ പോവുകയായിരുന്നു. കേരള ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി