KERALA

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാന്‍ കൂടുതൽ സമയം അനുവദിച്ച് സുപ്രീംകോടതി

വെബ് ഡെസ്ക്

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീംകോടതി. വിചാരണ പൂർത്തിയാക്കാൻ മാർച്ച് 31 വരെ സമയം നൽകി. വിചാരണ പൂര്‍ത്തിയാക്കി വിധി പറയാൻ സമയം നീട്ടി നല്‍കണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. 2024 മാർച്ച് 31-നകം കേസ് പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി വിചാരണകോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗ്ഗീസ് വിചാരണയ്ക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്ത് നൽകിയത്. വിചാരണക്കോടതിയുടെ ആവശ്യം വെള്ളിയാഴ്ച ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.

ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും അതിനായി മൂന്ന് മാസത്തെ സമയം വേണമെന്നാണ് രേഖകളില്‍ നിന്ന് മനസിലാകുന്നതെന്ന് വിചാരണക്കോടതി സുപ്രീ കോടതിയെ അറിയിച്ചിരുന്നു. സുപ്രീംകോടതി അനുവദിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള എല്ലാ ശ്രമങ്ങളും കോടതി നടത്തിയിരുന്നെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഭരണപരമായി മറ്റ് ചുമതലകൾ കൂടി നിര്‍വഹിക്കേണ്ടതുണ്ടെന്നും ജില്ല ജഡ്ജി ഹണി എം വര്‍ഗ്ഗീസ് സുപ്രീംകോടതിയെ അറിയിച്ചു.

നേരത്തെ കേസിന്റെ വിചാരണ പൂർത്തിയാകാത്ത സാഹചര്യത്തിൽ വിചാരക്കോടതി ജഡ്ജിയെ സുപ്രീംകോടതി വിമർശിച്ചിരുന്നു. എല്ലാ തവണയും ഒരേ തരത്തിലുള്ള റിപ്പോർട്ടാണ് വിചാരണക്കോടതി ജഡ്ജി അയക്കുന്നതെന്ന് കോടതി വിമർശിച്ചു. എല്ലാ റിപ്പോർട്ടിലും കൂടുതൽ സാവകാശം ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പ്രതിഭാഗം സാക്ഷി വിസ്താരം മനഃപൂർവം വൈകിപ്പിക്കുന്നുവെന്നായിരുന്നു സംസ്ഥാന സർക്കാർ നൽകിയ മറുപടി. സാക്ഷി ബാലചന്ദ്രകുമാറിന്റെ വിസ്താരം ദിലീപിന്റെ അഭിഭാഷകര്‍ നീട്ടിക്കൊണ്ട് പോകുകയാണെന്നായിരുന്നു വിശദീകരണം. എന്നാൽ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നയായിരുന്നു ദിലീപിന്റെ ആരോപണം. വിചാരണയ്ക്കുള്ള സമയം നാല് തവണ നീട്ടിയെന്നും, ഇപ്പോള്‍ തന്നെ വിചാരണ നടപടികള്‍ മൂന്ന് വര്‍ഷം പിന്നിട്ടെന്നും ഫെബ്രുവരിയില്‍ കേസ് പരിഗണിക്കവെ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും