KERALA

സൈബർ അധിക്ഷേപത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ: പ്രതി അരുണ്‍ വിദ്യാധരന്‍ തൂങ്ങിമരിച്ച നിലയിൽ

വെബ് ഡെസ്ക്

സൈബര്‍ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരുൺ വിദ്യാധരനെയാണ് കാസർഗോഡ് കാഞ്ഞങ്ങാട്ട് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ചൊവ്വാഴ്ചയാണ് ഇയാള്‍ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്തെ വ്യാജ മേല്‍വിലാസമാണ് ലോഡ്ജില്‍ ഇയാള്‍ നല്‍കിയിരുന്നത്. അരുണ്‍ വിദ്യാധരനായി കോട്ടയം പോലീസ് ബുധനാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. നാല് ദിവസമായി പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു നടപടി. 

ഏപ്രിൽ 30ന് രാവിലെയാണ് കോട്ടയം കോതനല്ലൂര്‍
സ്വദേശിയായ ആതിരയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുൻ സുഹൃത്തായ അരുൺ വിദ്യാധരൻ ആതിരയ്ക്കെതിരെ ഫേസ്ബുക്കിലൂടെ നിരന്തരം സൈബർ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ആതിര ആത്മഹത്യ ചെയ്തത്. പോലീസില്‍ പരാതി നല്‍കിയതിന് ശേഷവും അരുണ്‍ സൈബര്‍ ആക്രമണം തുടരുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയായിരുന്നു ആതിരയുടെ ആത്മഹത്യ.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?