കടംകംപള്ളി സുരേന്ദ്രന്‍, ശ്രീരാമകൃഷ്ണന്‍, സ്വപ്ന സുരേഷ് 
KERALA

'കടകംപള്ളി വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവന്‍'; സിപിഎം നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണവുമായി സ്വപ്‌ന സുരേഷ്

തോമസ് ഐസക് മൂന്നാറിലേക്കും പി ശ്രീരാമകൃഷ്ണന്‍ ഔദ്യോഗിക വസതിയിലേക്കും ക്ഷണിച്ചെന്നും സ്വപ്ന

വെബ് ഡെസ്ക്

മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ലൈംഗിക ആരോപണവുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കടകംപള്ളി വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവനാണെന്നും തന്നെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചെന്നുമാണ് ആരോപണം. തോമസ് ഐസക് മൂന്നാറിലേക്ക് ക്ഷണിച്ചു. പി ശ്രീരാമകൃഷ്ണന്‍ തന്നെ ഔദ്യോഗിക വസതിയിലേക്ക് ഒറ്റയ്ക്ക് ക്ഷണിച്ചെന്നും സ്വപ്ന ആരോപിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന് കൊടുത്ത അഭിമുഖത്തിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.

ഒരു എംഎല്‍എയോ മന്ത്രിയോ ആയിരിക്കാന്‍ യോഗ്യതയില്ലാത്തയാളാണ് കടകംപള്ളി സുരേന്ദ്രനെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഒരു കാരണവശാലും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവനാണ്. കയറിപ്പിടിച്ചു, പീഡനം എന്നോ അവയൊന്നും സംഭവിച്ചതായോ പറയുന്നില്ല. എന്നാല്‍ ഫോണില്‍ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലില്‍ റൂമെടുക്കാമെന്നും പറഞ്ഞു. റൂമില്‍ ചെല്ലാനായി നിര്‍ബന്ധിച്ചു. പലരും ചെയ്യുന്നത് പോലെ ഇതെല്ലാം ദുരുപയോഗം ചെയ്യാനും ബ്ലാക് മെയില്‍ ചെയ്യാനും കഴിയുമായിരുന്നു. എന്നാലത് ചെയ്തിട്ടില്ല.

ഇക്കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമായിരുന്നു. മന്ത്രിയല്ലേ ആരോടും പറയണ്ട എന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. അതിന് തെളിവുണ്ട്. അത് ഇഡിക്ക് കൈമാറിയിട്ടുമുണ്ട്. പറയുന്നത് ശരിയല്ലെങ്കില്‍ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെ, അല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരട്ടെയെന്നും സ്വപ്ന പറഞ്ഞു.

ബോള്‍ഗാട്ടിയിലെ ഹയാത്ത് ഹോട്ടല്‍ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നു. അവിടെ ഞാനുമുണ്ടായിരുന്നു. ഹോട്ടലില്‍ റൂമെടുക്കാമെന്ന് വരെ പറഞ്ഞതിനോട് പ്രതികരിച്ചിട്ടുണ്ട്. മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞിട്ടുണ്ട്. അതിനുശേഷം തന്നോട് ദേഷ്യമായിരുന്നു.

ശ്രീരാമകൃഷ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയെ പോലെയാണ് പെരുമാറിയതെന്ന് സ്വപ്‌ന ആരോപിക്കുന്നു. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തോമസ് ഐസകും മോശമായി സംസാരിച്ചു. മറ്റുള്ളവരെ പോലെ ഡയറക്ടായി പറഞ്ഞിരുന്നില്ല. എന്നാല്‍ മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാര്‍ സുന്ദരമായ സ്ഥലമാണെന്ന് പറഞ്ഞിരുന്നതായും സ്വപ്‌ന അഭിമുഖത്തില്‍ വെളിപ്പെടുത്തി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ