KERALA

മാനനഷ്ടക്കേസ് കേസ് നല്‍കാൻ വെല്ലുവിളിച്ച് സ്വപ്ന; ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും

വെബ് ഡെസ്ക്

മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനോട് മാനനഷ്ടകേസ് കൊടുക്കാന്‍ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങളും സ്വപ്‌ന ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ബാക്കി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും സ്വപ്‌ന പറഞ്ഞു.

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളെ തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പ്രതികരണത്തിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്.  ഒറ്റയ്ക്ക് വീട്ടിലേക്ക് ക്ഷണിച്ചെന്നായിരുന്നു സ്വപ്‌ന ടിവി ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉന്നയിച്ച ആരോപണം. എന്നാല്‍ ഈ വാദം തള്ളിയ ശ്രീരാമകൃഷ്ണന്‍
സത്യത്തിന്റെ ഒരു കണികപോലും ഇല്ലാത്ത അസത്യങ്ങള്‍ മാത്രമാണ് സ്വപ്നയുടേതെന്നുമായിരുന്നു പറഞ്ഞത്. ഔദ്യോഗിക വസതിയില്‍ വെച്ച് സ്വപ്നയെ കണ്ടിട്ടുണ്ട്. സ്വപ്നയുടെ കുടുംബവും കൂടെ ഉണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥരും ഔദ്യോഗിക വസതിയിലെ ജീവനക്കാരുമുള്ളപ്പോള്‍ ഇവരുടെ എല്ലാം കണ്ണുവെട്ടിച്ച് ആരൊടെങ്കിലും ഒറ്റക്ക് വസതിയില്‍ വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം തനിക്കില്ലെന്നും പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍, സ്വര്‍ണ്ണ കടത്തിന്റെ ഉറവിടം, ലക്ഷ്യം, അതിന്റെ അനുബന്ധ നാടകങ്ങള്‍ ഇതൊന്നും പുറത്ത് വരാതിരിക്കാനുള്ള ഗൂഡാലോചനയുടെ രാഷ്ട്രീയമാണ് ഇതിന്റെ പുറകിലുള്ള ലക്ഷ്യം. അറിഞ്ഞോ അറിയാതെയോ അതിന് കരുവായി തീരുകയാണ് സ്വപ്ന. പാര്‍ട്ടിയുമായി ആലോചിച്ച് രാഷ്ട്രീയമായും നിയമപരമായും മുന്നോട്ട് പോകുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്നും ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.

പി ശ്രീരാമകൃഷ്ണന് പുറമെ  മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക് എന്നിവര്‍ക്കെതിരെയും സ്വപ്ന ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ