KERALA

കാറിൽ സ്വിമ്മിങ് പൂൾ, 'അമ്പാൻ' സ്റ്റൈലിൽ റോഡില്‍ കുളിച്ച യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി ആർടിഒ

വെബ് ഡെസ്ക്

കാറിനകത്ത് വെള്ളം നിറച്ച് സ്വിമ്മിങ് പൂൾ ആക്കി വാഹനമോടിച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി ഗതാഗത വകുപ്പ്. സഞ്ജുവിന്റെ വാഹനം ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ പിടിച്ചെടുത്തു. ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമയിലെ രംഗം അനുകരിച്ചായിരുന്നു സഞ്ജു ടെക്കിയും സുഹൃത്തുക്കളും കാറിൽ വെള്ളം നിറച്ച് വണ്ടിയോടിച്ചത്. കാറിനകത്ത് നീന്തി കുളിക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു.

കാറിനകത്ത് ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി ഇതിലേക്ക് വെള്ളം നിറച്ചാണ് കാറിനകത്ത് സ്വിമ്മിങ് പൂൾ ഉണ്ടാക്കിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ആർടിഒ കേസ് എടുത്തത്. തുടർന്നാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ വാഹനം പിടിച്ചെടുത്തത്. ഇതിന് പിന്നാലെ കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് ആർടിഒ റദ്ദാക്കി.

ഒരാഴ്ച മുമ്പാണ് സഞ്ജുവിന്റെ 'ടെക്കി വ്‌ളോഗ്സ്' എന്ന യൂട്യൂബ് ചാനലിൽ കാറിൽ വെള്ളം നിറച്ച് യാത്ര ചെയ്യുന്ന വീഡിയോ പബ്ലിഷ് ചെയ്തത്. ദേശീയ പാതയിലൂടെ ഉൾപ്പെടെയാണ് സഞ്ജുവും സംഘവും വാഹനം ഓടിച്ചത്.

യാത്രക്കിടെ വാഹനത്തിന്റെ എയർബാഗ് പുറത്തുവരികയും ടയറുകൾക്ക് കേടുപാടുകള് വരികയും ചെയ്തിരുന്നു. തുടർന്നാണ് റോഡിലേക്ക് വെള്ളം ഒഴുക്കി വിടുകയായിരുന്നു. മൂന്ന് ലക്ഷത്തോളം പേരാണ് വീഡിയോ യൂട്യൂബ് ചാനലിൽ കണ്ടിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും