Augustus Binu
KERALA

കുർബാന വിഷയത്തിൽ വീണ്ടും തർക്കം; വൈദികനെ വിശ്വാസികൾ തടഞ്ഞു, ഇടവകാംഗങ്ങൾ പള്ളി താഴിട്ട് പൂട്ടി

ദ ഫോർത്ത് - കൊച്ചി

സിറോ മലബാർ സഭ കുർബാന വിഷയത്തിൽ വീണ്ടും തർക്കം. എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികനെ വിശ്വാസികൾ തടഞ്ഞു. എറണാകുളം കൂനമ്മാവ് കൊച്ചാൽ പള്ളി വികാരി ഫാദർ സൈമൺ പുല്ലുപേട്ടയെയാണ് തടഞ്ഞത്. സിനഡ് നിർദ്ദേശിച്ച ഏകീകൃത കുർബാന അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിശ്വാസികൾ പ്രതിഷേധിച്ചത്. തുടർന്ന് ഇടവകാംഗങ്ങൾ പള്ളി താഴിട്ട് പൂട്ടി.

എറണാകുളം സെന്റെ മേരീസ് ബസലിക്കയിൽ കുർബാന അർപ്പിക്കാനെത്തിയ അപോസ്തലിക് അഡ്മിനിസ്ട്രേറ്ററെ തടഞ്ഞവർക്കെതിരെ കർശന നടപടിയെടുക്കാൻ 31-ാമത് സിറോ മലബാർ സഭ സിനഡ് ഞായറാഴ്ച തീരുമാനിച്ചിരുന്നു. ഇതിനായി അന്വേഷണ കമ്മീഷനെയും നിയമിച്ചിട്ടുണ്ട്. ഈ കമ്മീഷന്റെ റിപ്പോർട്ട് റോമിലെ ബന്ധപ്പെട്ട കാര്യാലയത്തിൽ അറിയിച്ചിട്ടുണ്ട്. അവിടെ നിന്നുള്ള നിർദേശ പ്രകാരം തുടർ നടപടിയെടുക്കാനാണ് എറണാകുളം കാക്കനാട് ചേർന്ന സിനഡിലെ തീരുമാനം. കുർബാനയെ അവഹേളിച്ച പ്രവർത്തിക്ക് പരിഹാരമായി മെത്രാന്മാരും വൈദികരുമുൾപ്പെടെയുള്ളവർ കുർബാനയ്ക്ക് മുന്നിൽ ഒരു മണിക്കൂർ നിശബ്ദ ആരാധന നടത്താനും സിനഡ് തീരുമാനിച്ചിരുന്നു.

1999 ൽ സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ വത്തിക്കാൻ ഈ ശുപാർശക്ക് അനുമതി നൽകി. ഇതോടെ കുർബാന അർപ്പണ രീതി ഏകീകരിക്കാൻ സിനഡ് തീരുമാനിച്ചു. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുത് എന്നാണ് ഇത് എതിർക്കുന്നവരുടെ വാദം. ഒന്നര വര്‍ഷത്തോളമായി തുടരുന്നതാണ് ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കം. 2021 നവംബര്‍ 28ന് ഏകീകൃത കുര്‍ബാന നടത്താനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ സിറോ മലബാര്‍ സഭയിലെ എല്ലാ അതിരൂപതകളും ഏകീകൃത കുര്‍ബാനയ്ക്ക് തയ്യാറായപ്പോഴും എറണാകുളം അങ്കമാലി അതിരൂപത എതിര്‍ക്കുകയായിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും