KERALA

സഭാ രഹസ്യങ്ങള്‍ സൂക്ഷിക്കാൻ വഴിതേടി സീറോ മലബാർ സഭ; ഫാ. മുണ്ടാടനെതിരെ അച്ചടക്കനടപടി, രഹസ്യസ്വഭാവമുള്ള രേഖകള്‍ വിരമിച്ച മെത്രാൻമാർക്ക് നൽകില്ല

അനിൽ ജോർജ്

സീറോ മലബാര്‍ സഭയുടെ രഹസ്യ വിവരങ്ങള്‍ രൂപത ഭരണത്തിലുള്ള മെത്രാന്‍മാരുമായി മാത്രം പങ്കു വച്ചാല്‍ മതിയെന്ന് സിനഡ് തീരുമാനം. സിനഡ് ചര്‍ച്ച ചെയ്യുന്നതും അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതുമായ വിവരങ്ങള്‍ ചോരുന്നത് വിരമിച്ച മെത്രാന്‍മാര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ഇ- മെയില്‍ അടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കാന്‍ സെക്രട്ടറിമാരുടെ സഹായം തേടുന്നതു മൂലമാണെന്ന സംശയമാണ് സിനഡ് മുന്‍പോട്ട് വെയ്ക്കുന്നത്. അതിനാലാണ് രഹസ്യസ്വഭാവമുള്ള രേഖകള്‍ ഇനി വിരമിച്ച മെത്രാന്‍മാര്‍ക്ക് നല്‍കേണ്ടന്ന തീരുമാനം എടുക്കുന്നതെന്നും സിനഡ് രേഖയിലുണ്ട്.

രൂപത ഭരണത്തിലുള്ള മെത്രാന്‍മാര്‍ക്കും ഡിജിറ്റലായി ഇത്തരം രേഖകള്‍ അയക്കേണ്ടന്നും നേരിട്ടോ, രജിസ്റ്റേഡ് തപാലായോ മാത്രം ഇത്തരം രേഖകള്‍ ഇനി പങ്കുവെച്ചാല്‍ മതിയെന്നുമാണ് തീരുമാനം.

ഇതിനൊപ്പം എറണാകുളം - അകമാലി അതിരൂപതയ്‌ക്കെതിരായ നടപടികളെക്കുറിച്ചും സിനഡ് രേഖയില്‍ വലിയ തോതില്‍ പരാമര്‍ശമുണ്ട്. അതിരൂപതയിലെ രണ്ട് മുതിര്‍ന്ന വൈദികരെ പൗരോഹിത്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സിനഡ് രേഖകള്‍ പറയുന്നു. ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ എന്നിവര്‍ക്കെതിരെ കാനോനിക നടപടികള്‍ക്കുള്ള റിപ്പോര്‍ട്ട് പൊന്തിഫിക്കല്‍ ഡെല ഗേറ്റ് ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസില്‍ മാര്‍പാപ്പാക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അതില്‍ നടപടി കാക്കുകയാണെന്നും സിനഡല്‍ രേഖ പറയുന്നു.

ഇതിനൊപ്പം അച്ചടക്ക നടപടിയില്‍ നിന്നൊഴിവാക്കാന്‍ ഫാ. മുണ്ടാടന്‍ തനിക്ക് മാപ്പ് ചോദിച്ച് ഇ-മെയില്‍ നല്‍കിയെന്നും എന്നാല്‍ ഇത്ര പരസ്യമായ കുറ്റത്തിന് മാപ്പ് അപേക്ഷ പരിഹാരമല്ലന്നും അച്ചടക്ക നടപടി ഒഴിവാക്കില്ലന്നും പൊന്തിഫിക്കല്‍ ഡെലഗേറ്റ് നിലപാടെടുത്തതായും സിനഡല്‍ രേഖ വ്യക്തമാക്കുന്നു. കൂടുതല്‍ വൈദികര്‍ക്കെതിരെ സിറില്‍ വാസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും രേഖകള്‍ വ്യക്ക്തമാകുന്നു.

ആഗോള സിനഡിനായി വത്തിക്കാനില്‍ എത്തിയ സീറോ-മലബാര്‍ സഭാ തലവന്‍ റാഫേല്‍ തട്ടിലിനെ നേരില്‍ വിളിച്ചാകും മാര്‍പാപ്പ ഇതിലെ നടപടികള്‍ പ്രഖ്യാപിക്കുക.

സദ്ഗുരു ജഗ്ഗി വാസുദേവിനും ഇഷ ഫൗണ്ടേഷനുമെതിരായ മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി

നടന്‍ മോഹന്‍രാജ് അന്തരിച്ചു

WTC 2023-25 | അവശേഷിക്കുന്നത് എട്ട് മത്സരങ്ങള്‍, പട്ടികയില്‍ ഒന്നാമത്; ഫൈനലുറപ്പിക്കാൻ ഇന്ത്യയ്ക്കാകുമോ?

ഗാസയിലെ ഹമാസ് ഗവണ്‍മെന്റ് തലവന്‍ റൗഹി മുഷ്താഹയെ വധിച്ചെന്ന് ഇസ്രയേല്‍; കൊല്ലപ്പെട്ടത് മൂന്നുമാസം മുന്‍പ്

ഇന്ത്യയെ ആശങ്കയിലാക്കുന്ന പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ- ഇസ്രയേൽ യുദ്ധത്തിന്റെ അനന്തരഫലങ്ങളെന്ത്?