KERALA

താനൂര്‍ ബോട്ടപകടം: സ്രാങ്ക് ദിനേശന്‍ പിടിയില്‍

താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തുറമുഖ വകുപ്പ് വിളിച്ച് ചേര്‍ത്ത ഉന്നത തലയോഗം ഇന്ന്

വെബ് ഡെസ്ക്

താനൂരില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ബോട്ട് ഡ്രൈവര്‍ കസ്റ്റഡിയില്‍. അറ്റ്‌ലാന്റിക്ക ബോട്ട് നിയന്ത്രിച്ചിരുന്ന സ്രാങ്ക് ദിനേശനെയാണ് പോലീസ് കസ്റ്റിഡിയില്‍ എടുത്തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ താനൂരില്‍ നിന്നു തന്നൊണ് പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ, ബോട്ടുടമ നാസര്‍ ഉള്‍പ്പെടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. അറസ്റ്റിലായ നാസര്‍ റിമാന്‍ഡിലാണ്. നാസറിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് പേരെയും ഇന്നലെ പിടികൂടിയിരുന്നു. നാസറിനെതിരെ പോലീസ് നേരത്തെ കൊലക്കുറ്റം ചുമത്തിയിരുന്നു. അപകടകരമായ പ്രവൃത്തിയാല്‍ ജീവഹാനിയുണ്ടാകുമെന്ന് മനസ്സിലായിട്ടും ബോട്ട് സര്‍വീസ് നടത്തിയ പശ്ചാത്തലത്തിലാണ് ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തിയതെന്ന് മലപ്പുറം എസ് പി സുജിത്ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഐപിസി 302-ാം വകുപ്പനുസരിച്ചാണ് കേസെടുത്തത്. അപകടം നടന്നതിന് പിന്നാലെ ഒളിവിൽ പോയ നാസറിനെ കഴിഞ്ഞ ദിവസം പിടികൂടിയത്.

അതിനിടെ അപകടമുണ്ടായ പുരപ്പുഴയോരത്ത് മൂന്നാം ദിനത്തിലും തിരച്ചില്‍ തുടരും. അപകടത്തില്‍പ്പെട്ട ആരും കിടപ്പില്ലെന്നാണ് ഉറപ്പാക്കാനാണ് പരിശോധന എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

അതേസമയം, താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തുറമുഖ വകുപ്പ് വിളിച്ച് ചേര്‍ത്ത ഉന്നത തലയോഗം ഇന്ന് നടക്കും. തിരുവനന്തപുരത്ത് തുറമുഖ വകുപ്പ് മന്ത്രിയുടെ ചേംമ്പറിലാണ് യോഗം. മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കാളികളാകും. ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗവും വിഷയം പരിഗണിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് ഉള്‍പ്പെടെ മന്ത്രിസഭായോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.

താനൂര്‍ ബോട്ട് ദുരന്തം നടന്ന സ്ഥലത്ത് ഇന്ന് മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശനം നടത്തും. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് ദുരന്ത സ്ഥലത്ത് എത്തുക. അപകടത്തില്‍ നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയര്‍ എന്നിവര്‍ പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ